എറണാകുളം: ചലച്ചിത്ര താരം മീരാ നന്ദന്റെ വിവാഹത്തിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂരിൽ നടന്ന താലികെട്ടിന് ശേഷം കൊച്ചിയിൽ സംഘടിപ്പിച്ച ആഘോഷത്തിലാണ് സുരേഷ് ഗോപി പങ്കെടുത്തത്. സ്റ്റേറ്റ് കാറിൽ പൊലീസ് സുരക്ഷയോടെയാണ് മന്ത്രിയെത്തിയത്
മലയാള സിനിമാ ലോകത്ത് നിന്ന് നിരവധി താരങ്ങൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തി. ദിലീപ്, കാവ്യാ മാധവൻ, ഫഹദ് ഫാസിൽ, നസ്റിയ നസീം, ശൃങ്ക, ആൻ അഗസ്റ്റിൻ, ഭാമ, മൈഥിലി തുടങ്ങിയ താരങ്ങൾ കുടുംബത്തോടൊപ്പമാണ് കൊച്ചിയിൽ നടന്ന ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.
ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു മീരയുടെ വിവാഹം നടന്നത്. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് വരന്. താലികെട്ടിന്റെയും സിന്ദൂരം ചാര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ മീര സമൂഹ മാദ്ധ്യമങ്ങളിൽ പങ്ക് വച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങിയ ആഘോഷങ്ങളുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബര്‍ 13-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. മാട്രിമോണി വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക