കൊച്ചി: കേന്ദ്രമന്ത്രി സുരേഷ്ഗോപി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സംസ്ഥാന കാര്യാലയമായ മാധവ് ഭവന് സന്ദര്‍ശിച്ചു.
രാവിലെ 10 മണിയോടെ കാര്യാലയത്തിലെത്തിയ അദ്ദേഹം ഡോ. ഹെഡ്ഗേവാര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ച ശേഷം മാലചാര്‍ത്തി. തുടര്‍ന്ന് ഗുരുജിയുടേയും ഡോ. ഹെഡ്ഗേവാറിന്റെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി.
സീമ ജാഗരന്മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്, ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്. ശശിധരന്, ദക്ഷിണ കേരള പ്രാന്തപ്രചാരകന് എസ്. സുദര്ശനന്, ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്, ദക്ഷിണ കേരള പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. സ്ഥലത്തുണ്ടായിരുന്ന പ്രമുഖരുമായി സംസാരിക്കുകയും പഴയകാല ഓര്‍മകള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ചായയും ലഘുഭക്ഷണവും കഴിച്ചശേഷം 10.30യോടെ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: