കോഴിക്കോട്:ചീറ്റിപ്പോയ ജൈവായുധ വിവാദത്തിനു ശേഷം ലക്ഷദ്വീപില്‍ വീണ്ടും കുത്തിത്തിരിപ്പുണ്ടാക്കാന്‍ മീഡിയ വണ്‍ ശ്രമം. അടുപ്പുകൂട്ടി ചര്ച്ചയെന്നറിയപ്പെടുന്ന ഔട്ട് ഓഫ് ഫോക്കസിലാണ് വര്‍ഗീയ വിഷം കുത്തി വയ്ക്കാനുള്ള നീക്കം വെളിപ്പെട്ടത്.
ഭൂമിശാസ്ത്രപരമായി ലക്ഷദ്വീപിന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തേക്കാള്‍ സാമീപ്യം മുസ്ലിം രാഷ്ട്രമായ മാലദ്വീപിനോടാണെന്ന അപകടകരമായ വിഘടനവാദ അജന്‍ഡയും മീഡിയ വണ്‍ പ്രചരിപ്പിക്കുന്നു.
ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 36,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ലക്ഷദ്വീപ് നിവാസികളുടെ ജീവിതം ദുരിതത്തിലാക്കുമെന്ന പ്രചരണത്തിനു തുടക്കം കുറിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചാനല്‍. വികസനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ലക്ഷദ്വീപ് നിവാസികള്‍ ബോധവാന്മാരല്ലെന്നും മീഡിയ വണ്‍ മുന്നറിയിപ്പു നല്കുന്നു.
നിലവില്‍ 99.9 % മുസ്ലിം ജനസംഖ്യയുള്ള ലക്ഷദ്വീപില്‍ വികസനം വന്നാല്‍ മുസ്ലിം ജനസംഖ്യാ ശതമാനം കുറവുണ്ടാകുമെന്നാണ് മീഡിയ വണ്‍ ആശങ്കപ്പെടുന്നത്. ലക്ഷദ്വീപില്‍ വീതിയുള്ള റോഡുകള്‍ പോലും അനാവശ്യമാണത്രേ.
ലക്ഷദ്വീപിനെ ഇന്ത്യന്‍ സൈന്യത്തിന്റെ സങ്കേതമാക്കിയാല്‍ ദ്വീപു നിവാസികള്‍ക്ക് പ്രശ്നങ്ങള്‍ ഏറുമെന്നും അള മുട്ടിയാല്‍ ചേര കടിക്കുമെന്ന മട്ടില്‍ പ്രതികരണമുണ്ടാകുമെന്നും ചര്‍ച്ചയില്‍ മീഡിയ വണ്‍ മാനേജിംഗ് എഡിറ്റര്‍ ദാവൂദ് ഭീഷണി മുഴക്കി.
ഇന്ത്യാ മുന്നണി പ്രതിനിധി സംഘം എത്രയും വേഗം ലക്ഷദ്വീപ് സന്ദര്‍ശിച്ച് വികസന പദ്ധതികള്‍ തടയാനുള്ള പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കണമെന്നും ദാവൂദ് ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനെതിരെ ജൈവായുധം പ്രയോഗിച്ചുവെന്ന ഗുരുതര ആരോപണം സിനിമാ നടി ആയിഷ സുല്‍ത്താനയെ കൊണ്ട് ഉന്നയിപ്പിച്ചത് മീഡിയ വണ്‍ ആയിരുന്നു. സേവ് ലക്ഷദ്വീപ് കാമ്പെയിന് കുറച്ചു കാലം സിനിമാക്കാരുടെ പ്രതികരണങ്ങള്‍ വാങ്ങി കൊണ്ടു നടന്നെങ്കിലും അവസാനം കെട്ടടങ്ങി.
ലക്ഷദ്വീപില്‍ വീണ്ടും അസ്വസ്ഥത സൃഷ്ടിക്കാനുള്ള ചില നിഗൂഡ ശക്തികളുടെ ശ്രമമാണ് മീഡിയ വണ്‍ ചര്‍ച്ചയിലൂടെ വെളിപ്പെടുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: