കോട്ടയം: എം.ജി സര്‍വകലാശാലാ കാമ്പസിലും അഫിലിയേറ്റഡ് കോളജുകളിലും ഉന്നതപഠനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ സ്കോളര്‍ഷിപ്പോടെ പി.എച്ച്.ഡി, പി.ജി, ബിരുദ കോഴ്സുകള്‍ക്ക് പഠിക്കാനായി 58 രാജ്യങ്ങളില്‍നിന്നായി 885 പേരാണ് ഇത്തവണ അപേക്ഷ സമര്‍പ്പിച്ചത്.
കഴിഞ്ഞ അക്കാദമിക് വര്‍ഷത്തില്‍ 571 അപേക്ഷകളാണ് ലഭിച്ചത്. പിഎച്ച്ഡി- 187, പി.ജി-406, ഡിഗ്രി- 292 എന്നിങ്ങനെയാണ് അപേക്ഷകളുടെ എണ്ണം. ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്നാണ് കൂടുതല്‍ അപേക്ഷകര്‍-79 പേര്. ആഫ്രിക്കയിലെതന്നെ സുഡാനില്‍ നിന്ന് 77 പേരുണ്ട്. ബൊട്സ്വാന-67, ബംഗ്ലാദേശ്-59, ഇറാഖ്-58, ടാന്‍സാനിയ- 57, നൈജീരിയ 52, മലാവി-48, യെമന്‍, ശ്രീലങ്ക-39 വീതം, മാലി-33, ലെസോത്തോ-26, അംഗോള-22, എത്യോപ്യ-19,
ഗാംബിയ-10, മൊസാംബിക്, ലൈബീരിയ, കൊമോറോസ്, എസ്വാതിനി-7വീതം, സിറിയ, വിയറ്റ്നാം, സാംബിയ-5 വീതം, ബറുണ്ടി, സിയറ ലിയോണ്‍, മഡഗാസവീതം, എറിത്രിയ, ടോഗോ, ഒമാന്‍-3 വീതം, കംബോഡിയ, കാമറൂണ്‍, ഭൂട്ടാന്, സിംബാബ് വേ, തുര്ക്ക്മെന, നൈജര്‍, യു.കെ, സെര്‍ബിയ, പോര്‍ച്ചുഗല്‍, അറേബ്യ, ജിബുട്ടി, കോംഗോ ഒന്നുവീതം എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍നിന്നുള്ള അപേക്ഷരുടെ എണ്ണം. എംബിഎ കോഴ്സിനാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്- 70.
ഐ.സി.സി.സി ആറിന്റെ പോര്‍ട്ടലിലൂടെയാണ് വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്കോളര്‍ഷിപ്പോടെയുള്ള പഠനത്തിന് അപേക്ഷ സ്വീകരിക്കുന്നത്. ഐ.സി.സി.ആര് എംപാനല്‍ ചെയ്തിട്ടുള്ള 131 സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുള്ള സ്ഥാപനം തിരഞ്ഞെടുക്കാം.
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പുകളിലും നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ(നാക്) എ ഡബിള്‍ പ്ലസ് ഗ്രേഡുള്ള കോളജുകളിലും ഓട്ടോണമസ് കോളജുകളിലും ഓരോ പ്രോഗ്രാമിനും 25 ശതമാനം ആധിക സീറ്റുകള്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. മറ്റ് അഫിലിയേറ്റഡ് കോളജുകളില്‍ ഓരോ പ്രോഗ്രാമിനും 20 ശതമാനം അധിക സീറ്റുകളുമുണ്ട്. എം.ജി. സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ അധ്യക്ഷനായുള്ള സമിതിയാണ് വിദേശേ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: