കോട്ടയം: ചുമ്മാ ഇരുന്നപ്പോള്‍ ഒരു സമരം. എസ്എഫ്‌ഐ ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനുള്ള ഏകമാര്‍ഗം സമരമാണല്ലോ. എം ജി സര്‍വകലാശാല ഹോസ്റ്റലിലുണ്ടായിരുന്നവരെല്ലാം സ്വന്തം സ്ഥാപനത്തിലേക്ക് തന്നെ രാവിലെ ഇടിച്ചുകയറി. അവധിയായതിനാല്‍ മറ്റു വിദ്യാര്‍ത്ഥികള്‍ ആരുമില്ല. ഉച്ചവരെ ഉദ്ഘാടനവും മറ്റുമായി കഴിഞ്ഞു. ഉച്ചകഴിഞ്ഞപ്പോള്‍ സമരത്തിന് ഉഷാര്‍ പോരെന്ന് കുട്ടി നേതാക്കള്‍ക്ക് ഒരു തോന്നല്‍. ഒരു പ്രകോപനവുമില്ലെങ്കിലും സര്‍വകലാശാല ആസ്ഥാനത്തെ അഡ്മിസ്‌ട്രേറ്റീവ് ബ്ലോക്കിനുമുന്നിലെ ഷട്ടര്‍ ചുമ്മാ അങ്ങ് തല്ലിത്തകര്‍ത്തു.
ഒരാവേശത്തിന് ചെയ്തുപോയതാണ്. ചെയ്തു കഴിഞ്ഞപ്പോഴാണ് ഓര്‍മ്മിച്ചത് സര്‍വകലാശാല അധികൃതര്‍ പരാതിപ്പെട്ടാല്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന്. പിന്നെ കയ്യും കാലും പിടിക്കലായി. ഒടുവില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഇടപെട്ടു. തകര്‍ത്ത ഷട്ടര്‍ പുനര്‍നിര്‍മ്മിച്ചു നല്‍കാമെന്ന് ധാരണയായി. എന്നാല്‍ പിന്നെ പോലീസില്‍ പരാതി നല്‍കുന്നില്ലെന്ന് സര്‍വകലാശാലയും തീരുമാനിച്ചു. എന്താല്ലേ!
എസ്എഫ്‌ഐ എം ജി സര്‍വകലാശാല സബ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ചും ധര്‍ണയും. പിരിഞ്ഞു പോകുമ്പോള്‍ എന്തിനായിരുന്നടേ ഈ സമരം എന്ന് കുട്ടികള്‍ പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: