തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍ സാജിദിനെ തരംതാഴ്ത്തിയ നടപടി ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് റദ്ദാക്കി. ശമ്പളം ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളുടെയും കുടിശ്ശിക ഉള്‍പ്പെടെ നല്‍കാനും ഉത്തരവ്.
2014 ല്‍ പര്‍ച്ചേസ് വിഭാഗം മുഖാന്തിരം നടന്ന ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്ക് ഇന്സ്റ്റാലേഷനില് ക്രമക്കേട് നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സാജിദിനെതിരെ സിന്‍ഡിക്കേറ്റ് നടപടി സ്വീകരിച്ചത്. 2020 സെപ്തംബറില്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് രണ്ടു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പിന്നീട് അഞ്ചുവര്‍ഷത്തേക്ക് ഇന്‍സ്ട്രുമെന്റേഷന്‍ എന്ജിനീയറില് നിന്നും ജൂനിയര്‍ എന്‍ജിനീയറായി തരം താഴ്ത്തുകയും ചെയ്തു. ഇതാണ് ചാന്‍സിലര്‍ റദ്ദുചെയ്തത്.
ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍ തസ്തികയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ലഭിക്കുന്ന എല്ലാ സര്‍വീസ് ആനുകൂല്യങ്ങളും നല്‍കാനും ചാന്‍സിലര്‍ നിര്‍ദ്ദേശിച്ചു. കുടിശ്ശിക ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കണം. കുടിശ്ശിക വിതരണത്തിന് കാലതാമസം നേരിട്ടാല്‍ കുടിശ്ശിക തുകയില്‍ 12% പലിശ കൂടി മുഹമ്മദ് സാജിദിനെ നല്‍കണം. കാലതാമസം വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് തുക തിരിച്ചുപിടിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: