ന്യൂദൽഹി: ലോക്സഭയിൽ പാലസ്തീന് വേണ്ടി അലമുറയിടുന്ന എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയുടെ വീടിന് നേർക്ക് ആക്രമണമെന്ന് പരാതി. വെള്ളിയാഴ്ച തന്റെ വസതിയിൽ ആക്രമണം നടന്നനെന്ന ആരോപണവുമായി ഒവൈസി തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
തന്റെ വസതിക്ക് നേരെ ആക്രമണം നടന്നെന്നും ഇസ്രായേലിന്റെ പതാക അജ്ഞാതർ തന്റെ വീട്ടിൽ സ്ഥാപിച്ചുവെന്നുമാണ് ഒവൈസിയുടെ ന്യായം. കറുത്ത മഷികൊണ്ട് വീടിനു ചുമരിൽ വൃത്തികേടാക്കിയെന്നും ഒവൈസി ആരോപിക്കുന്നു. അതേ സമയം കനത്ത സുരക്ഷയുള്ള ഇവിടം എങ്ങനെ ഇത്തരത്തിൽ ആക്രമണ വിധേയമാകാമെന്ന സംശയമാണ് ഉയർന്ന് വരുന്നത്.
ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒവൈസിയുടെ “ജയ് പലസ്തീൻ” മുദ്രാവാക്യത്തെച്ചൊല്ലിയുണ്ടായ കോലാഹലങ്ങൾക്കിടയിലാണ് ഒവൈസിയുടെ പുതിയ ആരോപണം എന്നത് സംശയമുണർത്തുന്നു. ഹൈദരാബാദിൽ നിന്ന് എംപിയായ ഒവൈസി തന്റെ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത് “ജയ് ഭീം, ജയ് പലസ്തീൻ, ജയ് തെലങ്കാന, അല്ലാഹു അക്ബർ” എന്ന വാക്കുകളോടെയാണ്.
അതിനിടെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 102(1)(ഡി) പ്രകാരം എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് പരാതി കത്ത് എഴുതിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: