ജലന്ധർ : പഞ്ചാബിലെ ഫാസിൽക്ക പോലീസ് 66 കിലോഗ്രാം കറുപ്പ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് എക്സിൽ ഒരു പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
66 കിലോഗ്രാം കറുപ്പ് ഫലപ്രദമായി പിടിച്ചെടുത്തുവെന്നും ജാർഖണ്ഡിൽ നിന്ന് പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്തർസംസ്ഥാന കറുപ്പ് കള്ളക്കടത്തു സംഘത്തെ ഫാസിൽക്ക പോലീസ് തകർത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് കള്ളക്കടത്തുകാരെ പിടികൂടിയതിന് പിന്നാലെ 42 ബാങ്ക് അക്കൗണ്ടുകളിലായി 1.86 കോടി രൂപ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ ബന്ധങ്ങൾക്കായി അന്വേഷണം നടക്കുന്നുവെന്ന് ഡിജിപി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് പഞ്ചാബ് പോലീസ്, ലോറൻസ് ബിഷ്ണോയിയുടെയും വിദേശി ആസ്ഥാനമായുള്ള ഗോൾഡി ബ്രാറിന്റെയും മൂന്ന് പ്രവർത്തകരെ ബതിന്ഡ, മൊഹാലി, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ലക്ഷ്യം വെച്ച് കൊലപാതകങ്ങൾ നടത്താൻ പദ്ധതിയിട്ടതിന് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും 3 പിസ്റ്റളുകൾ പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടിയാണ് പോലീസ് എടുത്തു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: