കോഴിക്കോട്: മാറാട് അരയസമാജം കാരണവര്‍ കേലപ്പന്റകത്ത് ദാസന് (82) അന്തരിച്ചു. അരയസമാജം പ്രസിഡന്റായിരുന്നു. മലപ്പുറം ജില്ലാ രൂപികരണത്തിനെതിരെ സമരം ചെയ്ത് ജയില്‍വാസം അനുഷ്ഠിച്ചു. ഭാര്യ: സത്യവതി. മക്കള്‍: കിഷോര്‍, രാജേഷ്. മരുമക്കള്‍: പൂര്‍ണിമ, ഉമ.
മാറാട് അരയസമാജം മുന്‍ പ്രസിഡന്റ് കേലപ്പന്റെകത്ത് ദാസന്റെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് അനുശോചിച്ചു.
നഷ്ടമായത് തികഞ്ഞ സമാജ സേവകനെയാണ്. പ്രദേശത്തെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. മാറാട് കൂട്ടക്കൊലയുടെ നാളുകളില്‍ ഇരകളുടെ നീതിക്കായുള്ള പോരാട്ടങ്ങളിലെ മുന്‍നിരക്കാരനായിരുന്നു. മലപ്പുറം ജില്ലാ വിരുദ്ധസമരത്തില്‍ ഉള്‍പ്പെടെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ച അദ്ദേഹം കിടപ്പിലാകുംവരെ സമാജ സേവനത്തിന് നേതൃത്വം നല്കി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെയും അരയ സമാജം പ്രവര്‍ത്തകരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: