പാഞ്ച്കുല(ഹര്യാന): ഹര്യാനക്കാരി കിരന്‍ പഹാല്‍ പാരിസ് ഒളിംപിക്‌സ് ട്രാക്കിലേക്ക്. വനിതകളുടെ 400 മീറ്ററിനാണ് താരം യോഗ്യത നേടിയത്. ദേശീയ സംസ്ഥാനാന്തര അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍ 50.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കിരണ്‍ ഒളിംപിക്‌സ് യോഗ്യത സ്വന്തമാക്കിയത്. ഹിമ ദാസിന് ശേഷം 400 മീറ്ററില്‍ ഏറ്റവും കൂടിയ വേഗത കൈവരിച്ച വനിതാ താരമായി മാറിയിരിക്കുകയാണ് 24കാരിയായ കിരണ്‍ പഹല്‍.
ഇന്നലത്തെ മത്സരത്തിലായിരുന്നു കിരണിന്റെ യോഗ്യതാ നേട്ടം. ഇതേ മത്സരത്തില്‍ കിരണിന് പിന്നില്‍ മൂന്നാം സ്ഥാനക്കാരിയായത് മലയാളിതാരം സ്‌നേഹ കെ. ആണ്. ഗുജറാത്തില്‍ നിന്നുള്ള ദേവി അനിബ സാല ആണ് രണ്ടാമതെത്തിയത്. ഇരുവരും യഥാക്രമം 53.44, 53.51 സെക്കന്‍ഡുകളില്‍ ഫിനിഷ് ചെയ്താണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. പാരിസ് ഒളിംപിക്‌സ് യോഗ്യതയ്‌ക്ക് വനിതകളുടെ 400 മീറ്ററിന് നിശ്ചയിച്ചിരിക്കുന്ന സമയം 50.95 സെക്കന്‍ഡ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: