ചണ്ഡിഗഢ്: കുപ്രസിദ്ധ ഖാലിസ്ഥാന്‍ ഭീകരന്‍ ഗോള്‍ഡി ബ്രാര്‍ എന്ന് വിളിപ്പേരുള്ള സത്‌വിന്ദര്‍ജിത് സിങ്ങിന്റെ തലയ്‌ക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി. ഗോള്‍ഡി ബ്രാറിന്റെ സഹായി ഗോള്‍ഡി ധില്ലണ്‍ എന്ന ഗുര്‍പ്രീത് സിങ്ങിന്റെ തലയ്‌ക്കും എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരേയും കുറിച്ച് വിവരം നല്കുന്നവര്‍ക്കും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കും ഈ തുക ലഭിക്കുമെന്ന് എന്‍ഐഎ അറിയിച്ചു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനെതിരായ നിയമം, ആയുധ നിയമം എന്നീ വിവിധ വകുപ്പുകള്‍ പ്രകാരമാണ് എന്‍ഐഎയുടെ നടപടി. ഇരുവരും കാനഡയിലാണെന്നാണ് വിവരം.
കഴിഞ്ഞ മാര്‍ച്ച് എട്ടിന് ചണ്ഡിഗഡിലെ ഒരു വ്യവസായിയുടെ വീട് കൊള്ളയടിക്കുന്നതിനായി വെടിവയ്‌പ്പ് നടത്തിയ കേസില്‍ ഭീകരന്‍ ഗോള്‍ഡി ബ്രാറിന് വേണ്ടി അന്വേഷണത്തിലായിരുന്നു. അതിന്റെ ഭാഗമായാണ് ഇരുവരേയും കുറിച്ച് വിവരം നല്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എന്‍ഐഎ അറിയിച്ചു.
ഇരുവരേയും പിടികൂടുന്നതിനോ അല്ലെങ്കില്‍ അറസ്റ്റുചെയ്യുന്നതിനോ സഹായിക്കുന്ന തരത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ നല്കിയാല്‍ 10 ലക്ഷം രൂപ വീതം പാരിതോഷികം നല്കും. വിവരം കൈമാറുന്നയാളുടെ വ്യക്തിഗത വിവരയങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എന്‍ഐഎ അറിയിച്ചു. ഇരുവരേയും കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎയെ ഫോണിലൂടേയും വാട്‌സ്ആപ്പ്, ഇമെയില്‍ വഴിയും അറിയിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: