World

മാലദ്വീപില്‍ മൊയിസുവിനെതിരെ ആഭിചാരം: മന്ത്രി അറസ്റ്റില്‍

Published by

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ആഭിചാരം നടത്തിയെന്ന് ആരോപിച്ച പരിസ്ഥിതി മന്ത്രി ഫാത്തിമത്ത് ഷംനാസ് അലി സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് ഫാത്തിമത്ത് ഷംനാസും അനുജത്തിയും മന്ത്രവാദിയും തലസ്ഥാനമായ മാലെയില്‍ അറസ്റ്റിലായത്. ഒരാഴ്ചത്തേക്ക് ഇവരെ കസ്റ്റഡിയില്‍ വിടുമെന്ന് പോലീസ് അറിയിച്ചു.

മാലദ്വീപില്‍ മന്ത്രവാദം ഒരു ക്രിമിനല്‍ കുറ്റമല്ലെങ്കിലും ഇസ്ലാമിക നിയമപ്രകാരം ഇത് ആറ് മാസത്തെ ജയില്‍ ശിക്ഷയ്‌ക്ക് ഇടയാക്കും. നേരത്തെ പ്രസിഡന്റിന്റെ അടുപ്പക്കാരനായിരുന്ന ഷംനാസിന്റെ മുന്‍ ഭര്‍ത്താവ് ആദം റമീസിനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് കുട്ടികളുടെ അമ്മയാണ് അറസ്റ്റിലായ മന്ത്രി. ഷംനാസിന്റെ സഹോദരനെയും മറ്റൊരു പ്രതിയെയും കഴിഞ്ഞ ദിവസമാണ് ഇതേ കേസില്‍ കസ്റ്റഡിയിലെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക