Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ് ഐ ലിസ്റ്റിൽ ഇടം നേടി; തലസ്ഥാനത്തെ വിറപ്പിച്ച ഗുണ്ട; ദീപുവിനെ കഴുത്തറുത്ത് കൊന്ന അമ്പിളിയുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 09:48 pm IST
in Kerala

തിരുവനന്തപുരം: തലസ്ഥാനത്തെ വിറപ്പിച്ച ഗുണ്ടാസംഘത്തലവനാണ് ദീപുവിനെ കഴുത്തറുത്ത് കൊന്ന അമ്പിളി.ഇരുണ്ട ജീവിതത്തിന്റെ കഥ ചാരായം വാറ്റിലാണ് തുടങ്ങുന്നത്. തിരുവനന്തപുരത്തെ ഗുണ്ടാ കുടിപ്പകയുടെ കാലത്തിന് മുൻപ് എസ് ഐ ലിസ്റ്റിൽ പെട്ട ബിരുദധാരിയാണ് ചൂഴാറ്റുകോട്ടയിലെ മാഫിയാ തലവൻ അമ്പിളിയെന്ന കൊടുംക്രിമിനൽ.

എംജി കോളേജിൽ നിന്നും മികച്ച മാർക്കിൽ ബിരുദം നേടിയ സജികുമാർ. എസ് ഐ ലിസ്റ്റിലും സജികുമാർ ഇടം നേടി. എന്നാൽ പൊടുന്നതനെ വന്ന കേസുകൾ സജി കുമാറിനെ ചൂഴാറ്റുകോട്ട അമ്പിളിയാക്കി. ഇതോടെ എസ് ഐ ആകാൻ മോഹിച്ചിറങ്ങിയ സജികുമാർ കുപ്രസിദ്ധ ക്രിമിനലായി. അടവുകൾ പയറ്റി തെളിഞ്ഞത് ഇന്നത്തെ മുംബൈയായ പഴയ ബോംബെയിലും. മലയിൻകീഴിലും പരിസരത്തും മുംബൈ അധോലകത്തിന്റെ ചെറുപതിപ്പ് അമ്പിളി സൃഷ്ടിച്ചു. ഗുണ്ടാ പിരിവുമായി ജീവിതം. ഒറ്റുകാരെ എല്ലാം വകുവരുത്തിയ ഗുണ്ടാ നേതാവ്.രണ്ടു കൊലപാതകമുൾപ്പെടെ അൻപതോളം കേസുകളിലെ പ്രതിയാണ് അമ്പിളി.

വലിയൊരു ഗ്യാങ്ങും കുറച്ചു കാലം മുമ്പ് വരെ അമ്പിളിക്കൊപ്പമുണ്ടായിരുന്നു. എം.ജി. കോളേജിൽനിന്ന് ബിരുദം കഴിഞ്ഞ് എസ്‌ഐ. ലിസ്റ്റിലുള്ളപ്പോഴാണ് ആദ്യ കേസ്. പിന്നീട് ക്രിമിനലായി തുടരാൻ അമ്പിളി തീരുമാനിച്ചു. ചാലയിലെ അക്രമങ്ങളാണ് അമ്പിളിയുടെ എസ് ഐ മോഹത്തെ തകർത്തത്.

ഏഴുവർഷത്തോളം ഇയാൾ മുംബൈയിലായിരുന്നു. മടങ്ങിയെത്തി ചാരായം വാറ്റ് തുടങ്ങി. ആരും കടന്നു ചെല്ലാത്ത മുക്കുന്നിമലയിലെ മാഫിയാ രാജാവായി ഇതോടെ അമ്പിളി മാറി. അമ്പിളിയുടെ ശിങ്കിടിയായിരുന്നു മൊട്ട അനി. എന്നാൽ ഇവർ പിന്നീട് തെറ്റി. ഇതിന്റെ പ്രതികാരമായിരുന്നു മൊട്ട അനിയെ വകവരുത്തി തീർത്തത്. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളെ നയിക്കുന്ന പ്രധാനിയായി അമ്പിളി മാറി.

മൊട്ട അനി ഒറ്റിയതോടെ ചാരായ വിൽപ്പനയിൽ വലിയ സാമ്പത്തികനഷ്ടമുണ്ടായി. മൊട്ട അനിയെ 2006-ൽ കരമന തളിയലിൽവെച്ച് വെട്ടിക്കൊലപ്പെടുത്തി ചതിക്ക് ചതിയെന്ന സന്ദേശം അമ്പിളി നൽകി.. ഈ കേസിൽ അമ്പിളി ഒന്നാം പ്രതിയാണ്.

കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന അമ്മയ്‌ക്കൊരുമകൻ സോജുവിന്റെ സഹോദരീഭർത്താവാണ് മൊട്ട അനി. അനിയെ വകവരുത്തുന്നതിന് അമ്പിളിക്ക് ഒപ്പംനിന്നത് ജയിലിൽ വെച്ച് പരിചയപ്പെട്ട പാറശ്ശാല ബിനുവായിരുന്നു. പാറശ്ശാല ബിനുവിനെ സോജുവിന്റെ സംഘത്തിലുൾപ്പെട്ട തങ്കുട്ടൻ ചൂഴാറ്റുകോട്ടയിലെ വെള്ളൈക്കോണത്തുെവച്ച് വെട്ടിക്കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായി തങ്കുട്ടനെ ചൂഴാറ്റുകോട്ട ജങ്ഷനടുത്തുെവച്ച് ബിനുവിന്റെ അനുജൻ മുരുകന്റെ സംഘം വെട്ടിക്കൊന്നു. ഈ കൊലപാതകത്തിനു വേണ്ട സഹായം ഒരുക്കിയത് അമ്പിളിയാണ്. ഈ കേസിലും ഇയാൾ പ്രതിയാണ്.

അമ്പിളിയും അമ്മയ്‌ക്കൊരുമകൻ സോജുവുമായി വലിയ ഭിന്നത തിരുവനന്തപുരത്തെ നടുക്കിയിരുന്നു. സിറ്റിയിലെ പ്രബല ഗുണ്ടാ സംഘത്തലവന്മാരായ അമ്മക്കൊരു മകൻ സോജുവും ചൂഴാറ്റുകോട്ട അമ്പിളിയും തമ്മിലുള്ള കുടിപ്പകയിൽ 2012 ൽ മൃഗീയമായി നടന്ന കരമന സജി കൊലക്കേസ് നാടിനെ നടുക്കുകയും ചെയ്തു. സോജുവിന്റെ അളിയൻ മൊട്ട അനിയെ 2006 ൽ അമ്പിളിയുടെ സംഘം കൊലപ്പെടുത്തിയ വിരോധത്തിൽ ആ കൊലപാതക സംഘത്തലവനായ  അമ്പിളിയുടെ ഒളിയിടം കാട്ടിക്കൊടുക്കാൻ അമ്പിളിയുടെ വലംകൈയായ സജിയെ 2012 സെപ്റ്റംബർ 6 ന് രാത്രി തട്ടിക്കൊണ്ടു പോയത്. ഇത് പിന്നീട് കൊലപതാകവുമായി. സജിയെ തടങ്കലിൽ വയ്‌ക്കും മുമ്പ് അമ്പിളിയുടെ മറ്റൊരു സംഘാംഗമായ മണികണ്ഠനെ ശരീരമാസകലം കത്തി കൊണ്ട് വരഞ്ഞു റോഡിൽ തള്ളിയിരുന്നു.

സോജുവും അമ്പിളിയും തമ്മിൽ വർഷങ്ങളായി ശത്രുതയിലായിരുന്നു. സോജുവിനെ വകവരുത്താൻ എതിർസംഘം പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സോജു ജയിലിൽ നിന്നു പുറത്തിറങ്ങിയതോടെ അമ്പിളി നഗരംവിട്ട് വിഴിഞ്ഞം, വെങ്ങാനൂർ, ചൂഴാറ്റുകോട്ട പ്രദേശങ്ങളിലേക്കു താവളം മാറ്റി.

2012 ലെ കൊലക്ക് രണ്ടാഴ്ച മുൻപു ചൂഴാറ്റുകോട്ടയിലെത്തി എതിർ സംഘാംഗങ്ങൾ അമ്പിളിയെ തിരക്കിയിരുന്നു. ഇതിനുശേഷം സംഘം അമ്പിളിക്കു വേണ്ടി വലവിരിച്ച് ഒപ്പമുള്ള വിശ്വസ്തരെ നിരീക്ഷിക്കുകയായിരുന്നു.

നഗരാതിർത്തിയായ ചൂഴാറ്റുകോട്ടയിൽ നടന്ന ഗുണ്ടകളുടെ കൊലയിലും സോജുവിനും അമ്പിളിക്കും പങ്കുണ്ടായിരുന്നു. ജെറ്റ് സന്തോഷിന്റെ കൊലയും ഇതിന്റെ തുടർച്ചയാണ്.സോജുവിന്റെ അളിയനായ മൊട്ട അനിയെ 2006 ൽ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ എതിർസംഘാംഗം ചൂഴാറ്റുകോട്ട വെള്ളൈക്കോണം സ്വദേശി പാറശാല ബിനുവിനെ കൊലപ്പെടുത്താൻ എതിർ സംഘത്തിലെ തന്നെ റോബിൻ രാജെന്ന തങ്കൂട്ടനെയായിരുന്നു സോജു ആശ്രയിച്ചത്. ഇതിനു പ്രതികാരമെന്നോണം 2011ൽ തങ്കൂട്ടനെ കൊലപ്പെടുത്തിയതും അതിക്രൂമായിട്ടായിരുന്നു. 100 പരിക്കുകളാണ് തങ്കുട്ടന്റെ മൃതശരീരത്തിൽ ഉണ്ടായിരുന്നത്. സോജുവും സംഘവും കൊലപ്പെടുത്തിയ ബിനുവിന്റെ സഹോദരൻ മുരുകന്റെ നേതൃത്വത്തിൽ കഴക്കൂട്ടത്തുനിന്നെത്തിയ സംഘമാണു 2011 ൽ നടുറോഡിൽ ബോംബെറിഞ്ഞു ഭീതി പരത്തി തങ്കൂട്ടനെ വെട്ടിക്കൊന്നത്.

നഗരാതിർത്തി ഗ്രാമങ്ങളിൽ സുരക്ഷിത താവളമുള്ള അമ്പിളി പലവട്ടം സോജുവിന്റെ സംഘത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. കരമന , നെടുങ്കാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സോജുവാകട്ടെ അമ്പിളിയുടെ സംഘത്തെ പേടിച്ചാണു കഴിഞ്ഞിരുന്നത്. അന്ന് അന്തിയൂർക്കോണത്ത് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സോജു വരുമെന്നറിഞ്ഞു വിവിധ സ്ഥലങ്ങളിലായി അമ്പിളിയുടെ സംഘാംഗങ്ങൾ നിലയുറപ്പിച്ചിരുന്നു. എന്നാൽ അന്നു സോജു വിവാഹവീട്ടിലെത്തി സുരക്ഷിതമായി മടങ്ങി. ഇതറിഞ്ഞതോടെ അമ്പിളിയോടുള്ള പക വർധിച്ചു.

2011 നവംബറിൽ അമ്പിളിയെ വധിക്കാൻപോകുന്നതിനിടെ സോജു ഉൾപ്പെടെ ഏഴംഗ സംഘത്തെ ആയുധങ്ങളുമായി പൊലീസ് പിടികൂടിയിരുന്നു. ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്ന സോജു ജയിൽമോചിതനായി ആറു ദിവസത്തിനു ശേഷമായിരുന്നു ഇത്.

അമ്പിളിക്കെതിരെ 2001-ൽ കവർച്ച നടത്തിയതിന് നേമം സ്റ്റേഷനിൽ കേസുണ്ട്. സ്പിരിറ്റ് കടത്തിയതിന് തിരുവനന്തപുരത്ത് നിരവധി കേസുകളുണ്ട്. ഇതിനു പുറമേ തമിഴ്‌നാട്ടിലും അഞ്ച് കേസുണ്ട്. മൂക്കുന്നിമലയിലെ ക്വാറികൾ സജീവമായിരുന്നപ്പോൾ ചാരായ വിൽപ്പന നിർത്തി അവിടെനിന്നു മാസപ്പിരിവ് നടത്തിയായിരുന്നു കഴിഞ്ഞിരുന്നത്. അടുത്തകാലത്ത് അസുഖബാധിതനായതോടെ അക്രമങ്ങളിൽനിന്നു മാറിനിൽക്കുന്ന അമ്പിളിയെയാണ് നാട്ടുകാർ കണ്ടിരുന്നത്.

എന്നാൽ, അനാരോഗ്യം കാരണം ഏറെ ബുദ്ധിമുട്ടുന്ന അമ്പിളി വീണ്ടും ഒരു കൊലപാതകത്തിന് ഇറങ്ങിയെന്നത് നാട്ടുകാരെയും ഞെട്ടിച്ചു. ജെറ്റ് സന്തോഷ് കൊലക്കേസിൽ അമ്മയ്‌ക്കൊരുമകൻ സോജുവിനെ വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു

Tags: gangster leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ തട്ടിപ്പിന് സിപിഎം നേതാവ്: ലോക്കല്‍ സെക്രട്ടറി ചമഞ്ഞ് ഗുണ്ടാ നേതാവിന്റെ കല്യാണം നടത്താന്‍ ശ്രമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.