തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച മുത്തച്ഛന് അറസ്റ്റില്‍. വലിയമല പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവ് മരിച്ച സ്ത്രീയെ വിവാഹം കഴിച്ച് അവര്‍ക്കൊപ്പം താമസിക്കുക ആയിരുന്നു ഇയാള്‍. മുത്തശ്ശിയോടൊപ്പം താമസിച്ചു വന്ന ചെറുമക്കളെയാണ് ഇയാള്‍ ഒരു വര്‍ഷത്തിലേറെയായി ലൈംഗികമായി പീഡിപ്പിച്ചിരുന്നത്.
കുട്ടികള്‍ സ്കൂളിലെ അധ്യാപകരോട് വിവരം പറയുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വലിയമല പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: