കോട്ടയം: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍/ എയ്ഡഡ്/ ഗവ. കോസ്റ്റ് ഷെയറിംഗ് (ഐ.എച്ച്.ആര്.ഡി/ കേപ്പ്/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷന് ജൂലൈ അഞ്ചു മുതല്‍ ഒമ്പത് വരെ അതതു സ്ഥാപനങ്ങളില്‍ നടത്തും. അപേക്ഷകര്‍ www.polyadmission.org/let എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനില്‍ അപേക്ഷകന് ഏത് സ്ഥാപനത്തിലെയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകള്‍ നല്‍കാവുന്നതാണ്.
ഒഴിവുകള്‍ നികത്തുന്നതിന് നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തില്‍ നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാം. പുതുതായി അപേക്ഷ സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.polyadmission.org/let എന്ന അഡ്മിഷന് പോര്‍ട്ടലിലെ ഹോം പേജില്‍ ലഭ്യമായിട്ടുള്ള One Time Registration എന്ന ലിങ്ക് വഴി രജിസ്ട്രേഷന് പൂര്‍ത്തിയാക്കി ഓണ്‍ലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിച്ച് Candidate login link വഴി അപേക്ഷ സമര്‍പ്പിക്കാം. സ്പോട്ട് അഡ്മിഷന് പുതുതായി പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് One Time Registration അപേക്ഷ സമര്‍പ്പണത്തിനും ജൂലൈ നാല് വരെ അവസരം ഉണ്ടായിരിക്കും. One Time Registration ഫീസായി പട്ടികജാതി/ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ 200 രൂപയും മറ്റു വിഭാഗങ്ങള്‍ 400 രൂപയും ഓണ്‍ലൈനായി ഒടുക്കേണ്ടതാണ്. നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പുതുതായി ലഭിക്കുന്ന അപേക്ഷകള്‍ കൂടി ഉള്‍പ്പെടുത്തി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും. നിലവില്‍ ലഭ്യമായ ഒഴിവുകള്‍ പോളിടെക്നിക് കോളജ് അടിസ്ഥാനത്തില്‍ www.polyadmission.org/let എന്ന വെബ്സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: