India

1975 ൽ കണ്ട ഇടതൂർന്ന കറുത്ത മേഘങ്ങൾ രാജ്യം ഇനി കാണില്ല , നമ്മൾ ഇപ്പോൾ ശക്തരാണ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം 1975ൽ ഇരുട്ടിൽ തപ്പുകയായിരുന്നു

Published by

ലഖ്‌നൗ: 1975-ൽ രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ ഓർത്തുകൊണ്ട് ഒരു സാഹചര്യത്തിലും ഇത്തരമൊരു ദിനം രാജ്യത്ത് ഇപ്പോൾ ഉണ്ടാകില്ലെന്ന് വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ പറഞ്ഞു. ഗാസിയാബാദ് ജില്ലയിൽ സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (സിഇഎൽ) സുവർണ ജൂബിലി ആഘോഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ന് 1975 ൽ കണ്ട ഇടതൂർന്ന കറുത്ത മേഘങ്ങൾ രാജ്യം കണ്ടിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം 1975ൽ ഇരുട്ടിൽ തപ്പുകയായിരുന്നു. ഒരു സാഹചര്യത്തിലും ഇന്ത്യ അങ്ങനെയൊരു ദിനം കാണില്ല. ഞങ്ങൾ ശക്തരാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ വളരെ ശക്തമായി, ഗ്രാമങ്ങളിലും നഗർ പാലികയിലും ജില്ലയിലും ജനാധിപത്യം നിലനിൽക്കുന്നു,”- അദ്ദേഹം പറഞ്ഞു.

1975 ജൂൺ 25ന് അർദ്ധരാത്രിയിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശപ്രകാരം അന്നത്തെ രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭാ അധ്യക്ഷനെന്ന നിലയിൽ 100 ​​തൈകൾ നട്ടുപിടിപ്പിക്കാൻ എംപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഇഎൽ കാമ്പസിലെത്തി ആദ്യം ഒരു തൈ നട്ട ധൻഖർ പറഞ്ഞു. “ഞാൻ ഇത് പിന്തുടരുന്നു. ‘മാ കേ നാം ഏക് പെദ്’ (അമ്മയുടെ പേരിലുള്ള ഒരു തൈ) നമ്മുടെ ദൗത്യമായിരിക്കണം. അത് നമ്മുടെ ജീവിതത്തെ ബാധിക്കും,” – അദ്ദേഹം പറഞ്ഞു.

ലോകം വളരെ വേഗത്തിൽ മാറുകയാണ്. നമ്മൾ മറ്റൊരു വ്യാവസായിക വിപ്ലവത്തിന്റെ നെറുകയിലാണ്. “സാങ്കേതിക കണ്ടുപിടിത്തങ്ങളിൽ വർധിച്ച ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണ്. നിങ്ങൾ അതിന്റെ ഭാഗമാണ്, ഇക്കാര്യത്തിൽ മുന്നോട്ട് പോകണം,”- വൈസ് പ്രസിഡൻ്റ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക