അമ്പലപ്പുഴ: മഴ കനത്തതോടെ കടല്‍ക്ഷോഭം രൂക്ഷം, തീരദേശവാസികള്‍ തീരാദുരിതത്തില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് പുന്നപ്ര ഫിഷ് ലാന്‍ഡിങ് സെന്ററിന് വടക്കോട്ട് ഒരു കിലോ മീറ്ററോളമാണ് ദിവസങ്ങളായി കടല്‍ കലി തുള്ളുന്നത്. ഇവിടെ തീരത്തോട് ചേര്‍ന്നുള്ള നൂറിലധികം വീടുകളാണ് ഭീഷണി നേരിടുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച കടല്‍ ഭിത്തി തകര്‍ന്നടിഞ്ഞതോടെ തീര സംരക്ഷണം ഈ പ്രദേശത്ത് കടലാസിലൊതുങ്ങി. കടല്‍ഭിത്തിക്കായി സ്ഥാപിച്ച കല്ലുകളെല്ലാം കടലെടുത്തു. പുതിയ കടല്‍ഭിത്തി പണിയാത്തതിനാല്‍ മത്സ്യത്തൊഴിലാളികളുടെ ആശ്രയമായ പുന്നപ്ര ഫിഷ് ലാന്‍ഡിങ് സെന്ററും തകര്‍ച്ചയുടെ വക്കിലാണ്. ഇവിടെ ഫിഷറീസ് വകുപ്പ് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് വിളക്ക് അഴിച്ചു മാറ്റിയിരുന്നു. പുലിമുട്ടോടു കൂടിയ കടല്‍ ഭിത്തി നിര്‍മിച്ചില്ലെങ്കില്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍ മുതല്‍ വടക്കോട്ട് കൊച്ചു പൊഴി വരെയുള്ള പ്രദേശം ഇല്ലാതാകുമെന്ന ആശങ്കയാണ് തീര ദേശവാസികള്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: