തൃശൂർ: കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ച ശേഷം പുറത്തുകൊണ്ടുവന്ന നിവേദ്യങ്ങളില്‍ പവര്‍ ബാങ്ക്. മൊബൈല്‍ ഫോണുകള്‍ നേരിട്ട് ചാര്‍ജ്ജ് ചെയ്യാവുന്ന പവര്‍ ബാങ്കുകള്‍ പൊട്ടിത്തെറിക്ക് സാധ്യതയുള്ള ഇലക്ട്രോണിക്സ് ഉപകരണമാണ്. എന്തുകൊണ്ടാണ് ഇത്തരം സ്ഫോടനസാധ്യതയുള്ള ഉപകരണം നിവേദ്യങ്ങളില്‍ എത്തിയതെന്നത് പൊതുവേ ആശങ്കയുളവാക്കുന്നു.
ക്ഷേത്രത്തിനകത്തേക്ക് മൊബൈൽ ഫോൺ പോലുള്ള ഇലക്ട്രോണിക് ഉപകരണം കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നിരിക്കെ എങ്ങിനെയാണ് പവര്‍ ബാങ്ക് ഉള്ളിലെത്തിയതെന്ന കാര്യത്തിലും ദേവസ്വം അധികൃതര്‍ക്ക് ഉദ്വേഗമുണ്ട്. ഇത് കനത്ത സുരക്ഷാ വീഴ്ചയാണെന്നും ആരോപിക്കപ്പെടുന്നു. 24 മണിക്കൂറും നിരീക്ഷണത്തിനായി പൊലീസ് കാവലുണ്ട്.മെറ്റൽ ഡിറ്റക്ടർ പരിശോധന നടത്തുമ്പോള്‍ പേഴ്സും ബാഗുമായി വരുന്ന ഭക്തർക്കു പോലും ഇവിടെ വിലക്കേർപ്പെടുത്താറുണ്ട്. എന്നിട്ടും എങ്ങിനെ പവര്‍ ബാങ്ക് ഉള്ളിലെത്തി. അതാണ് ഉയരുന്ന ചോദ്യം.
നിവേദ്യങ്ങളില്‍ പവർ ബാങ്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിൽ പുണ്യാഹം തളിച്ച് ശുദ്ധീകരിച്ചു.
പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനായിരുന്നു പുണ്യാഹം തളിച്ചത്.. ഗുരുവായൂർ ദേവസ്വം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുത്തഴിഞ്ഞ സുരക്ഷാസംവിധാനം
ക്ഷേത്രത്തിലെ സുരക്ഷാസംവിധാനം ആര്‍ക്ക് വേണമെങ്കിലും തുളച്ചുകടക്കാമെന്ന് പൊതുവേ പറയപ്പെടാറുണ്ട്. അത്രയ്‌ക്ക് പഴുതുകളുള്ളതാണ് സുരക്ഷാസംവിധാനം. മാനദണ്ഡങ്ങൾ പോലും പാലിക്കാതെ പലപ്പോഴും മെറ്റൽ ഡിറ്റക്ടറും ഒളിക്യാമറകളും വാങ്ങിക്കൂട്ടുന്നത് ഇവിടെ പതിവാണെന്നും പറയുന്നു. കോടികള്‍ ചെലവാക്കി വാങ്ങുന്ന പല സുരക്ഷാ ഉപകരണങ്ങളും പർച്ചേസ് കഴിഞ്ഞാൽ നോക്കുകുത്തികളായി മാറുകയാണ് പതിവെന്ന് ആരോപണമുണ്ട്. ഒന്നര കോടി രൂപ ചില വഴിച്ച് അടുത്തിടെ വാങ്ങിയ മെറ്റല്‍ ഡിറ്റക്ടര്‍ ഇതുവരെ പൂർണമായും പ്രവർത്തിച്ചുതുടങ്ങിയിട്ടില്ലെന്ന് പരാതി ഉയര്‍ന്നിട്ട് നാളുകളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: