അയോദ്ധ്യ: സരയു തീരത്ത് 650 കോടി രൂപ ചെലവില്‍ വിപുലമായ മ്യൂസിയം നിര്‍മിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനം. ടാറ്റ സണ്‍സാണ് മ്യൂസിയം നിര്‍മിക്കുന്നത്. ഭൂമി സംസ്ഥാന ടൂറിസം വകുപ്പ് ഒരു രൂപ പാട്ടത്തിന് ടാറ്റ സണ്‍സിന് കൈമാറും. മ്യൂസിയ നിര്‍മാണം സംബന്ധിച്ച നിര്‍ദേശത്തിന് ലഖ്നൗവില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്കി.
ക്ഷേത്രനഗരമായ അയോദ്ധ്യയുടെ ചരിത്രം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തെ പ്രമുഖ ചരിത്ര കേന്ദ്രങ്ങളും പുരാതനക്ഷേത്രങ്ങളും ഇതിന്റെ ഭാഗമാകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വപ്നപദ്ധതിയെന്ന നിലയിലാണ് മ്യൂസിയം തയാറാകുന്നത്.
സരയൂതീരത്തെ അമ്പത് ഏക്കര്‍ പ്രദേശമാണ് വിപുലമായ മ്യൂസിയത്തിനായി വിട്ടുനല്‍കുന്നത്. സനാതന സംസ്കൃതിയെക്കുറിച്ചും രാജ്യത്തെ വിവിധ ആശ്രമങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവയെക്കുറിച്ചും പുതിയ തലമുറയ്ക്ക് വിവരങ്ങള്‍ നല്കാന് ഉതകുന്ന വിധമായിരിക്കും ക്ഷേത്രമ്യൂസിയം നിര്‍മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: