ചെന്നൈ: കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. 219 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ദേശീയ മനുഷ്യാവകാശ കമ്മിഷന് (എന്‍എച്ച്ആര്‍സി) സ്വമേധയാ കേസെടുത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറലിനും വിശദമായ റിപ്പോര്‍ട്ട് തേടി നോട്ടീസ് അയച്ചതിനു പിന്നാലെയാണ് 63 പേര് മരിച്ചതായി പുറത്തുവന്നിരിക്കുന്നത്.
ദുരന്തത്തില്‍ മരിച്ചവരില്‍ ആറ് പേര് സ്ത്രീകളാണ്. ദേശീയ വനിതാ കമ്മിഷനും വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയും അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ വനിതാ കമ്മിഷന് അംഗം ഖുശ്ബു സുന്ദര്‍ സ്ഥലത്തെത്തി മരിച്ചവരുടെ കുടുംബങ്ങളെയും ചികിത്സയില്‍ കഴിയുന്നവരേയും സന്ദര്‍ശിച്ചിരുന്നു. ദേശീയ പട്ടികജാതി കമ്മിഷന് അധ്യക്ഷന്‍ കിഷോര്‍ മഖ്വാന ഇന്ന് ആശുപത്രികളിലെത്തി ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. തമിഴ്നാട് പട്ടികജാതി കമ്മിഷന് ഡെപ്യൂട്ടി ചെയര്മാന് പുനീത് പാണ്ഡ്യനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: