Entertainment

ആക്ഷൻ ഹീറോ മിനിസ്റ്റർ പണി തുടങ്ങി ;വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

Published by

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം – ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ 17 ന് ഡീസൽ അടിച്ച വാഹനത്തിലെ ടാങ്കിൽ വെള്ളം കയറിയതോടെ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്ന് ഡീസൽ മുഴുവൻ ഊറ്റിക്കളഞ്ഞ് ടാങ്ക് വൃത്തിയാക്കി പൂർവ സ്ഥിതിയിലാക്കാൻ ചിലവായത് 9894 രൂപ.

ഒരു സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറത്തായ ഈ വിഷയം കേന്ദ്ര പെട്രോളിയം മന്ത്രിയുടെ കാതുകളിൽ എത്തിയപ്പോൾ സംഭവിച്ചത് ആകട്ടെ വെറും 48 മണിക്കൂറിനുള്ളിൽ ചിലവായ തുകയും തിരികെ കിട്ടി പ്രശ്നത്തിന് പരിഹാരവുമായി. അദ്ദേഹം തൻ സത്യപ്രതിജ്ഞ ചെയ്തു ദിവസങ്ങൾ കഴിഞ്ഞ തന്റെ പ്രവർത്തന മികവ് ജനങ്ങളിലേക്ക് എങ്ങനെയാണ് എത്തി എന്നും തൃശൂർ ക്കാർ ജയിപ്പിച്ചു വിട്ടത് തൃശൂരിന് മാത്രമല്ല കേരളത്തിനും നമ്മുടെ രാജ്യത്തിനും വേണ്ട ഒരു നല്ല മനുഷ്യന് എന്ന് വീണ്ടും തെളിക്കുകയാണ് അദ്ദേഹം . ഈ പരാതി സംബന്ധിച്ചു പൊതുപ്രവർത്തകൻ ജയിംസ് വടക്കൻ ബഹുമാനപെട്ട കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കു അയച്ച നന്ദി അറിയിച്ചു കൊണ്ട് അയച്ച കത്ത് ഇങ്ങനെയാണ്,

ശ്രീ. സുരേഷ് ഗോപി ആദരണീയ പെട്രോളിയം-ടൂറിസം സഹമന്ത്രി ന്യൂഡൽഹി.
സർ,ഞായറാഴ്‌ച ആയിരുന്നിട്ടും 48 മണിക്കൂറിനുള്ളിൽ പ്രശ്നപരിഹാരം എന്റെ 36 വർഷ പൊതുപ്രവർത്തനത്തിൽ ആദ്യ അനുഭവം. 1988 മുതൽ പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുജന പൊതുതാ ല്പര്യ സംഘടനയാണ് ഞാൻ മാനേജിംഗ് ട്രസ്റ്റിയായ സെൻ്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ, നാളിതുവരെ 50-ൽപരം പൊതുതാല്‌പര്യ ഹർജികളിൽ ഹൈക്കോടതി യിൽ നിന്നും സുപ്രീംകോടതിയിൽ നിന്നും ജനോപകാരപ്രദമായ അനുകൂല വിധികൾ ഞങ്ങൾ സമ്പാദിച്ചിട്ടുണ്ട്. NOTA കേസ് അതിലൊന്നു മാത്രം. വർഷങ്ങൾക്ക് മുമ്പ് ഒരു തിരഞ്ഞെടുപ്പിൽ അങ്ങറിയാതെ അങ്ങയുടെ പേര് വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്തതിനാൽ വോട്ട് ചെയ്യാൻ പറ്റാത്തതിന്റെ രോഷം പത്രവാർത്തയിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുന്ന വിഷയത്തിൽ ഞങ്ങൾ കേരള ഹൈക്കോടതിയിൽ ഒരു പൊതുതാല്‌പര്യ ഹർജി നൽകി അനുകൂല വിധി സമ്പാദിച്ചിരുന്നു.

ഈ 17.06.2024 ൽ എന്റെ മകളുടെ ഭർത്താവും കോട്ടയം ഐ.സി.ഐ.സി.ഐ. ബാങ്ക് മാനേജരുമായ ജിജു കുര്യൻ അദ്ദേഹത്തിന്റെ KL 35L 1864 ഹോണ്ട സിറ്റി കാറിൽ പാലാ കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പിൽ നിന്നും 35.73 ലിറ്റർ ഡീസൽ അടിച്ചു. ഡീസൽ അടിച്ചപ്പോൾ തന്നെ കാറിലെ വാണിംഗ് ലൈറ്റുകൾ തെളിയുകയും ബീപ് ബീപ് സൗണ്ട് വരാനും തുടങ്ങി. അപ്പോൾ തന്നെ കാർ കോട്ടയത്തെ ഹോണ്ട കമ്പനി വർക്ഷോപ്പിൽ കയറ്റി. ഡീസലിൽ വെള്ളം കയറിയതാണ് വിഷയം എന്ന് പറയുകയും ഡീസൽ മുഴുവൻ ഊറ്റിക്കളഞ്ഞ് ടാങ്ക് വൃത്തിയാക്കി. ഡീസൽ വിലയായ 3394 രൂപയും ടാങ്ക് റിപ്പയർ ചെയ്‌ത്‌ പൂർവ്വ സ്ഥിതിയിലാക്കിയതിന് 6500 രൂപയും അടക്കം 9894 രൂപാ ചിലവായി.ഈ വിഷയം ഇന്ത്യൻ ഓയിൽ പമ്പ് അധികാരികളെ അറിയിക്കാൻ ശ്രമിച്ചിട്ട് ആരും ഫോൺ എടുത്തില്ല.

ആ സാഹചര്യത്തിലാണ് അങ്ങാണ് കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി എന്ന ഓർമ്മ എനിക്കു വന്നത്. ഞാൻ അപ്പോൾ തന്നെ എന്റെ സുഹൃത്തും ബി.ജെ.പി. നേതാവുമായ ശിവശങ്കരൻ വഴി പരാതി അങ്ങയുടെ ഓഫീസി ലേക്കയച്ചു. അപ്പോൾതന്നെ പമ്പിലെ ഡീസൽ വിൽപന നിർത്തിവയ്‌ക്കാനും പരിശോധ നകൾക്ക് ശേഷം മാത്രം ഡീസൽ വില്‌പന ആരംഭിച്ചാൽ മതി എന്ന ഉത്തരവുണ്ടായി. തൊട്ടടുത്ത ദിവസം ഞായറാഴ്‌ച ആയിരുന്നിട്ടുകൂടി വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും അങ്ങയുടെ ഓഫീസിൽ നിന്നും മറുപടി ലഭിച്ചു. അതായത് 24 മണിക്കൂറിനകം മാന്യമായ ഒരു മറുപടി. ഇന്നലെ തിങ്ക ളാഴ്‌ച ഉച്ചയ്‌ക്ക് മുൻപുതന്നെ കാറുടമ ജിജു കുര്യന്റെ അക്കൗണ്ടിലേക്ക് നഷ്‌ടതുകയായ 9894 രൂപയും ഐ.ഒ.സി. ഡീലർ അയച്ചു കൊടുത്തു.

ഒരു സാധാരണ പൗരൻ, കേന്ദ്ര പെട്രോളിയം സഹമന്ത്രിയായ അങ്ങയുടെ ഓഫീസിലേക്കയച്ച ഒരു വാട്‌സാപ്പ് പരാതി ഞായറാഴ്‌ച അടക്കം 48 മണിക്കുറിനുള്ളിൽ പൂർണ്ണമായി പരിഹരിച്ചത് കേരളത്തിലെ തന്നെ ഏറ്റവും മികച്ച പൊതുതാല്‌പര്യ ഹർജി നൽകൽ സംഘടനയായ സെൻറർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ മാനേജിംഗ് ട്രസ്റ്റി കൂടിയായ എന്റെ്റെ കഴിഞ്ഞ 36 വർഷ പൊതുപ്രവർത്തനത്തിലെ ഏറ്റവും വേഗതയേറിയ പരാതി പരിഹരിക്കലായിരുന്നു.

ഞാനൊരു സിനിമ കാണുന്ന ആളല്ലെങ്കിലും വീട്ടിൽ പലപ്പോഴും ടി.വിയിൽ അങ്ങയുടെ ആക്ഷൻ ചിത്രങ്ങൾ കണ്ടിട്ടുണ്ട്, അതിനെ അതിശ യിപ്പിക്കുന്ന തരത്തിൽ ഒരു മന്ത്രിയെന്ന നിലയിൽ മുൻകാല പരിചയമൊന്നുമില്ലാത്ത അങ്ങ് 48 മണിക്കൂറിനുള്ളിൽ പരാതി സമ്പൂർണ്ണമായി പരിഹരിച്ചതിൽ എനിക്കുള്ള സന്തോഷം ഇതിലൂടെ ഞാൻ അങ്ങയെ അറിയിക്കുന്നു. അതോടൊപ്പം തന്നെ ഞായറാ ഴ്ചയും പരാതി പരിഹാരത്തിനായി ശ്രമിച്ച അങ്ങയുടെ ഓഫീസിലെ അംഗങ്ങളെയും എന്റെ നന്ദി അറിയിക്കുന്നു. തിരക്കേറിയ നമ്മുടെ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും അങ്ങയുടെ പ്രവർത്തനശൈലി ഒരു മാതൃകയാകട്ടെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക