തിരുവനന്തപുരം:തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറിയുണ്ടായത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. ആര്‍എംസി എന്ന കോണ്‍ക്രീറ്റ് റെഡിമിക്സ് സ്ഥാപനത്തിന്റെ പ്ലാന്റിലാണ് പൊട്ടിത്തെറി.
വലിയ ടണലിന്റെ മേല്മൂടി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അമിത മര്‍ദത്തെ തുടര്‍ന്നാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ആളപായമില്ല. യന്ത്രഭാഗങ്ങള്‍ ജനവാസമേഖലയിലേക്ക് തെറിച്ച് വീണു.
റോഡില്‍ ആളില്ലാത്തതിനാലാണ് അപകടം ഒഴിവായത്. സമീപമുളള മൂന്നു നില വീടിന്റെ ജനലിലാണ് യന്ത്രഭാഗം തെറിച്ചു വീണത്. പൊട്ടിത്തെറിയില്‍ ആശങ്കയിലായ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: