കോട്ടയം: ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡിലെ നീരേക്കടവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഉദയനാപുരം പഞ്ചായത്തിലെ 15,16,17 വാര്‍ഡുകളില്‍ പക്ഷികളുടെയും ഉത്പന്നങ്ങളുടെയും വിപണനവും വില്പനയും കടത്തും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി.
നീരേക്കടവിലെ സുഭാഷ് പ്ലാക്കത്തറ എന്ന വ്യക്തിയുടെ എണ്ണൂറോളം വരുന്ന ഒന്നരമാസം പ്രായമുള്ള കോഴികളിലെ അസാധാരണമായ മരണനിരക്കിനെതുടര്ന്ന് സാമ്പിളുകള്‍ ഭോപ്പാലിലെ ദേശീയ ലാബില്‍ അയച്ചാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവ് അണുബാധ മേഖല ആയും ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖല ആയും കണക്കാക്കും.
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലെയും നിരീക്ഷണമേഖലയില്‍ പൂര്‍ണ്ണമായും ഉള്‍പ്പെട്ടു വരുന്ന വൈക്കം നഗരസഭയിലും ചെമ്പ്, മറവന്തുരുത്ത്, വെള്ളൂര്‍, തലയാഴം, തലയോലപ്പറമ്പ്, ടി വി പുരം എന്നി ഗ്രാമപഞ്ചായത്തുകളിലും കടുത്തുരുത്തി, കല്ലറ, എന്നീ ഗ്രാമപഞ്ചായത്തുകളിലെ നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രദേശങ്ങളിലും 29 വരെ പക്ഷികളുടെയും ഉത് പന്നങ്ങളുടെയും വിപണനവും വില്പനയും കടത്തും നിരോധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: