ന്യൂദല്‍ഹി: ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ നിലപാട് ഇരട്ടത്താപ്പെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ.
രാജ്യത്ത് ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഒരിക്കലും സോപാധികമായിരുന്നില്ല. എന്നാല്‍ ആദ്യം ഡെപ്യൂട്ടി സ്പീക്കറെ തീരുമാനിക്കട്ടെ, തുടര്‍ന്ന് സ്പീക്കര്‍ക്ക് പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷം പറയുന്നത് ആദ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഭരണത്തിലെത്തിയ തെലങ്കാനയിലും കര്‍ണാടകയിലും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിക്കുന്നത്. കേരളത്തില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങള്‍ ഭരണപക്ഷത്തിനാണ്. ബംഗാളില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങള്‍ ടിഎംസിക്കാണ്. തമിഴ്നാട്ടില്‍ ഡിഎംകെയ്ക്കും. പ്രതിപക്ഷം ഇരട്ടത്താപ്പിലാണ് ജീവിക്കുന്നത്. അവരുടെ മനസ്സ് പൊതുസമൂഹം തിരിച്ചറിഞ്ഞെന്നും ജെ.പി. നഡ്ഡ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: