ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു ഡോ. സുല്‍ഫി നൂഹു കഴിഞ്ഞ ദിവസം യോഗയ്ക്കെതിരെ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാതെ വീണ ജോര്‍ജ്ജ്. പകരം കേരളത്തില്‍ പുതിയ 10,000 യോഗ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രസ്താവിക്കുകയുണ്ടായി.
യോഗ കൊണ്ട് ഒരു ഉപകാരവുമില്ലെന്ന ഞെട്ടിക്കുന്ന പ്രസ്താവനയാണ് ഡോ. സുല്‍ഫി നൂഹു നടത്തിയത്. കേരളത്തിലെ അറിയപ്പെടുന്ന ഒരു ഡോക്ടറായ സുല്‍ഫി നൂഹു നടത്തിയ ഈ പ്രസ്താവന പക്ഷെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യരംഗത്തെ അംഗീകൃത സംഘടനകളുടെ വീക്ഷണകോണിനെ തകര്‍ക്കുന്ന ഒന്നാണ്. ഭാരതത്തിന്റെ സോഫ് റ്റ് പവറായി മാറിക്കൊണ്ടിരിക്കുന്ന യോഗയെ കൂടുതല്‍ പ്രശസ്തമാക്കാന്‍ പ്രധാനമന്ത്രി മോദിയുടെ യോഗ പ്രചാരണവും സഹായിച്ചു. അന്താരാഷ്ട്ര യോഗ ദിനം കൊണ്ടാടാന്‍ ഒരു കാരണം പ്രധാനമന്ത്രി മോദിയുടെ പ്രവര്‍ത്തനമാണ്.
തികച്ചും രാഷ്ട്രീയമായ ദുഷ്ടലാക്കോടെയാണോ ഡോ. സുല്‍ഫി നൂഹു ഈ പ്രസ്താവന നടത്തിയതെന്ന് കൂടുതല്‍ വ്യക്തമാക്കേണ്ടത് കേരളത്തിലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജാണ്. ജീവിത ശൈലീ രോഗങ്ങള്‍ക്കോ മറ്റു രോഗങ്ങള്‍ക്കോ യോഗ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും നടത്തം, കായികവിനോദം, നീന്തല്‍ തുടങ്ങിയവ യോഗയേക്കാള്‍ എത്രയോ നല്ലതാണെന്നും ഉള്ള അര്‍ത്ഥത്തില്‍ ആണ് ഡോ. സുല്‍ഫി നൂഹു ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. ഇതില്‍ യോഗയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. നടത്തം, കായികവിനോദം, നീന്തല്‍ ഇതെല്ലാം ചെയ്ത് കഴിഞ്ഞ സമയമുണ്ടെങ്കില്‍ മാത്രം യോഗ ചെയ്തോളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അതിനിടെയാണ് ചൊവ്വാഴ്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് 100 യോഗ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും വീണ ജോര്‍ജ്ജ് യോഗയുടെ കാര്യത്തില്‍ കേരളത്തിന്റെ അഭിപ്രായം തുറന്നുപറയാന്‍ ഇനി മടിച്ചൂകൂടാ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: