മഞ്ജുവാര്യര്‍ ബ്രാന്‍റ് അംബാസഡറായി അവതരിപ്പിക്കുന്ന കിച്ചണ്‍ ട്രഷേഴ്സ് (Kitchen Treasures) എന്ന കറിമസാല പൗഡര്‍ ബ്രാന്‍റ് ഇന്ന് അവരുടെ ഉല്‍പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ്. കമ്പനിയാകട്ടെ അവരുടെ വില്‍പനയില്‍ കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കുകയാണ്. ഈ വളര്‍ച്ചയ്‌ക്ക് പിന്നില്‍ കൃത്രിമബുദ്ധിയാണെന്ന് (Artificial Intelligence) പറഞ്ഞാല്‍ അത്ഭുതം തോന്നുന്നുണ്ടോ?
അതാണ് കിച്ചണ്‍ ട്രഷേഴ്സിന്റെ നിര്‍മ്മാതാക്കളായ ഇന്‍റര്‍ ഗ്രോ(Intergrow) ചെയ്തത്. കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തി വില്‍പനയ്‌ക്കും വിപണനത്തിനും പുതിയ വഴികള്‍ കണ്ടെത്താന്‍ ഡേറ്റഡൈവര്‍ (Datadivr) എന്ന എഐ കണ്‍സള്‍ട്ടന്‍സിയെ ഉപയോഗപ്പെടുത്തുകയായിരുന്നു കിച്ചണ്‍ ട്രഷേഴ്സ് ഉടമകളായ ഇന്‍റര്‍ ഗ്രോ. ഡേറ്റ ഡൈവറിന്റെ സഹായത്തോടെ എഐ ഉപയോഗപ്പെടുത്തി പുതിയ വിപണികള്‍ കണ്ടെത്താനും കിച്ചണ്‍ ട്രഷേഴ്സിന്റെ ഉല്‍പന്നങ്ങളെ ശക്തിപ്പെടുത്താനും കഴിഞ്ഞു എന്നത് ചില്ലറ നേട്ടമല്ല. വില്‍പന വിഭാഗത്തിന് കിച്ചണ്‍ ട്രഷേഴ്സിന്റെ ഉല്‍പന്നങ്ങള്‍ ആവശ്യമായ സ്റ്റോറുകള്‍ ഏതൊക്കെ എന്ന് കൃത്യമായി എഐ സഹായത്തോടെ അടയാളപ്പെടുത്താന്‍ കഴിഞ്ഞതോടെ അനാവശ്യമായ കട സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ സെയില്‍സ് ടീമിന് സാധിക്കുന്നു.. മെഷീന്‍ ലേണിംഗും (Machine Learning) ഡേറ്റ അനലിറ്റിക്സും (Data Analytics) ഉപയോഗിച്ചാണ് എഐ വിപണന-വില്‍പന തന്ത്രങ്ങള്‍ ഡേറ്റ ഡൈവര്‍ മെനയുന്നത്.
ലോകത്തിലെ അറിയപ്പെടുന്ന മൂല്യവര്‍ധിത സുഗന്ധവ്യജ്ഞന കമ്പനിയായ കൊച്ചിയിലെ സിന്തൈറ്റിന്റെ (Synthite)ഭാഗമായ കമ്പനിയാണ് കിച്ചണ്‍ ട്രഷേഴ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക