തിരുവനന്തപുരം: തനിക്ക് ഏറ്റവും മോശം അനുഭവങ്ങളായിരുന്നു മദ്രസകളില്‍ ഉണ്ടായിരുന്നതെന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന റസ്മിന്‍.
കോമണറായി എത്തി ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ ദിവസം നിന്ന മത്സരാർത്ഥിയായിരുന്നു റസ്മിന്റെ ഈ വെളിപ്പെടുത്തല്‍ ചര്‍ച്ചാവിഷയമാവുകയാണ്. എറണാകുളത്ത പ്രശസ്തമായ കലാലയത്തിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപിക കൂടിയായ റസ്മിന്‍ ഒരു യൂട്യൂബ് ചാനലിന് നേരത്തെ നല്‍കിയ ഒരു അഭിമുഖമാണ് ഇക്കാര്യം പറഞ്ഞത്. .
“എനിക്ക് ഏറ്റവും മോശം അനുഭവങ്ങളായിരുന്നു മദ്രസകളില്‍ ഉണ്ടായിരുന്നത്. മദ്രസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങളാണ് കുട്ടികളില്‍ ചെറുപ്പം മുതല്‍ തന്നെ ഇന്‍ജക്റ്റഡായിക്കൊണ്ടിരിക്കുന്നത്. അതാണ് അവർ വലുതാകുന്തോറും പുറത്ത് വരുന്നത്. എനിക്ക് എല്ലാവരോടും പറയാനുള്ള നിങ്ങള്‍ നിങ്ങളുടെ മക്കളെ ഫ്രീയായി വിടുകയെന്നാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികളെ. അവർക്കും ഒരുപാട് ആഗ്രഹങ്ങളുണ്ട്. കാര്യങ്ങള്‍ ചെയ്യാന്‍ ഏറ്റവും എബിലിറ്റിയുണ്ടെന്ന് എനിക്ക് തോന്നുന്നത് പെണ്‍കുട്ടികള്‍ക്കാണ്. അങ്ങനെയുള്ളവരെ പിടിച്ച് കെട്ടിയിട്ട് എന്ത് കിട്ടാനാണ്.”- റസ്മിന്‍ പറയുന്നു.
“പെണ്‍കുട്ടികള്‍ പുറത്ത് പോകാന്‍ പാടില്ല, അവരെ അടച്ചിട്ട് വളർത്തണം എന്നത് മതപരമായ കാഴ്ചപ്പാടാണ്. അങ്ങനെയൊന്നും ഒരു മതത്തിലും പറഞ്ഞിട്ടില്ല. പെണ്‍കുട്ടികളെ മാലാഖമാരെപ്പോലെയും രാജകുമാരിമാരെപ്പോലെയും നോക്കണമെന്നാണ് പലരും പറഞ്ഞിട്ടുള്ളത്. “- റസ്മിന്‍ പറയുന്നു.
മുസ്ലിം പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഒരു പെണ്‍കുട്ടിയാണ് ഞാന്‍. വയസ്സ് 28 ആയി. വിവാഹം കഴിച്ചിട്ടില്ല. ഒരു ജോലിയുണ്ട്, അതുകൊണ്ട് തന്നെ ഞാന്‍ സ്വതന്ത്രയാണ്. ഞാന്‍ ഇങ്ങനെ ആകുക എന്നുള്ളത് അത്ര ഈസിയായിട്ടുള്ള കാര്യമായിരുന്നില്ല.
“കൂട്ടിലിട്ട് വളർത്തുമ്പോഴാണ് പുറത്ത് ചാടാനുള്ള ഒരു ത്വര ഉണ്ടാകുന്നത്. അവരെ ഫ്രീയായിട്ട് വിടുകയാണ് വേണ്ടത്. അല്ലാതെ നിങ്ങളുടെ നിർബന്ധത്തിനും ഇഷ്ടത്തിനും അനുസരിച്ച് അവരെ വളർത്തുകയല്ല വേണ്ടത്. നാട്ടുകാർ എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കേണ്ട ആവശ്യമില്ല. നാട്ടുകാർ അല്ലാലോ നമുക്ക് ചിലവിന് തരുന്നത്. അവർ അല്ല വീട്ടിലേ കാര്യം നോക്കുന്നത്. നാട്ടുകാർക്ക് വേറെ പണിയില്ല. അവരുടെ ലൈഫ് എന്‍ജോയ് ചെയ്യാന്‍ കഴിയാത്തതിന്റെ ചൊറിച്ചിലായി കണ്ടാല്‍ മതി”- റസ്മിന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: