സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് പുതിയ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് എന്നതിനാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലെ അഭിമാനകരവും മഹത്വപൂര്‍ണ്ണവുമായ ദിനമാണ് ഇന്ന്. ഈ സുപ്രധാന ദിനത്തില്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും ഞാന്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു, എല്ലാവരേയും അഭിനന്ദിക്കുന്നു.
ഭാരതത്തിലെ സാധാരണക്കാരന്റെ തീരുമാനങ്ങള്‍ നിറവേറ്റുന്നതിനുള്ള മാര്‍ഗമാണ് ഈ പാര്‍ലമെന്റിന്റെ രൂപീകരണം. പുതിയ തീക്ഷ്ണതയോടെ പുതിയ വേഗതയും ഉയരവും കൈവരിക്കാനുള്ള നിര്‍ണായക അവസരമാണിത്. 2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനാണ് 18-ാം ലോക്സഭ ഇന്ന് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ഗംഭീരമായി നടത്തപ്പെട്ടത് 140 കോടി പൗരന്മാരുടെ അഭിമാനനേട്ടമാണ്’.സ്വാതന്ത്ര്യത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാജ്യം മൂന്നാം വട്ടം സേവനമനുഷ്ഠിക്കാന്‍ ഒരു സര്‍ക്കാരിന് അധികാരം നല്‍കുന്നത്. 60 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്.
മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാരിനെ തെരഞ്ഞെടുത്തതിന് പൗരന്മാരോട് നന്ദി രേഖപ്പെടുത്തുന്നു. ഇത് സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങള്‍ക്കും നയങ്ങള്‍ക്കും ജനങ്ങളോടുള്ള അര്‍പ്പണബോധത്തിന്റെ അംഗീകാരത്തിന്റെ മുദ്രയാണ്. ”കഴിഞ്ഞ 10 വര്‍ഷമായി, ഞങ്ങള്‍ ഒരു പാരമ്പര്യം സ്ഥാപിക്കാന്‍ ശ്രമിച്ചു, കാരണം ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഭൂരിപക്ഷം ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, എന്നാല്‍ ഒരു രാജ്യം നയിക്കുന്നതിന് സമവായമാണ് അത്യന്തം പ്രധാനം. 140 കോടി പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനായി, എല്ലാവരേയും ഒപ്പം ചേര്‍ത്ത് സമവായം കൈവരിച്ചുകൊണ്ട് ഭാരത മാതാവിനെ സേവിക്കുകയെന്നതിനാണ് സര്‍ക്കാരിന്റെ നിരന്തരമായ ശ്രമം.
ഭാരതത്തിന്റെ ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് എല്ലാവരേയും ഒപ്പം കൊണ്ടുപോകേണ്ടതും തീരുമാനങ്ങള്‍ വേഗത്തിലാക്കേണ്ടതുമുണ്ട്. പതിനെട്ടാം ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന യുവ എംപിമാരുടെ എണ്ണത്തില്‍ സന്തോഷമുണ്ട്. ഭാരതീയ പാരമ്പര്യമനുസരിച്ച് 18 എന്ന സംഖ്യയ്ക്ക് പ്രാധാന്യമുണ്ട്. ഗീതയില്‍ കര്‍മ്മം, കടമ, അനുകമ്പ എന്നിവയുടെ സന്ദേശം നല്കുന്ന 18 അധ്യായങ്ങളാണുള്ളത്. പുരാണങ്ങളുടെയും ഉപപുരാണങ്ങളുടെയും എണ്ണം 18 ആണ്. 18 ന്റെ മൂല സംഖ്യയായ 9 പൂര്‍ണ്ണതയെ പ്രതീകപ്പെടുത്തുന്നു. ഭാരതത്തില്‍ നിയമപ്രകാരമുള്ള വോട്ടിങ് പ്രായം 18 വയസ്സാണ്. ”പതിനെട്ടാം ലോക്സഭ ഭാരതത്തിന്റെ അമൃത കാലമാണ്. ഈ ലോക്സഭയുടെ രൂപീകരണവും ശുഭസൂചനയാണ്.
ഇന്ന് ജൂണ്‍ 25ന് അടിയന്തരാവസ്ഥയുടെ 50 വര്‍ഷം തികയുകയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിലെ കറുത്ത ഏടാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. ജനാധിപത്യത്തെ അടിച്ചമര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ ഭരണഘടനയെ പൂര്‍ണമായും നിരാകരിച്ച് രാജ്യത്തെ ജയിലാക്കി മാറ്റിയ ദിവസം പുതുതലമുറ ഒരിക്കലും മറക്കില്ല.
ഇത്തരമൊരു സംഭവം ഇനി ഉണ്ടാകാതിരിക്കാന്‍ ഭാരതത്തിന്റെ ജനാധിപത്യവും ജനാധിപത്യ പാരമ്പര്യവും സംരക്ഷിക്കാനുള്ള തീരുമാനം ഓരോ പൗരനും കൈക്കൊള്ളണം. ‘ഊര്‍ജസ്വലമായ ജനാധിപത്യം എന്ന പ്രമേയം ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഭാരതത്തിന്റെ ഭരണഘടനയനുസരിച്ച് സാധാരണക്കാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കും. ജനങ്ങള്‍ മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാരിനെ തെരഞ്ഞെടുത്തതോടെ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം മൂന്നിരട്ടിയായി വര്‍ധിച്ചു. ഈ സര്‍ക്കാര്‍ മുമ്പത്തേക്കാള്‍ മൂന്നിരട്ടി കഠിനാധ്വാനം ചെയ്യുമെന്നും മൂന്നിരട്ടി ഫലം കൊണ്ടുവരുമെന്നും പൗരന്മാര്ക്ക് ഉറപ്പുനല്‍കുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളില്‍ രാജ്യം ഉയര്‍ന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. ഈ അവസരം പൊതുജനക്ഷേമത്തിനും പൊതുസേവനത്തിനുമായി ഉപയോഗിക്കണം. പൊതുതാല്‍പ്പര്യത്തിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് എല്ലാ എംപിമാരോടും അഭ്യര്‍ത്ഥിക്കുന്നു. പ്രതിപക്ഷം ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം അവരുടെ പങ്ക് പരമാവധി നിര്‍വഹിക്കുമെന്ന് രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് മുദ്രാവാക്യങ്ങള്‍ക്കു പകരം സത്തയാണ് വേണ്ടത്. സാധാരണ പൗരന്മാരുടെ ആ പ്രതീക്ഷകള്‍ നിറവേറ്റാന്‍ എംപിമാര്‍ ശ്രമിക്കുമെന്ന ആത്മവിശ്വാസമുണ്ട്.
വികസിത ഭാരതമെന്ന ദൃഢനിശ്ചയം കൂട്ടായി നിറവേറ്റുന്നതിനും ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമുള്ള എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ദാരിദ്ര്യത്തില്‍ നിന്ന് കരകയറുന്ന 25 കോടി പൗരന്മാര്, വിജയിക്കാനും വളരെ വേഗം ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടാനും കഴിയുമെന്ന പുതിയ വിശ്വാസം രാജ്യത്ത് സൃഷ്ടിക്കുന്നു. ” നമ്മുടെ രാജ്യത്തെ ജനങ്ങള്‍, 140 കോടി പൗരന്മാര്, കഠിനാധ്വാനം ചെയ്യുന്നതില്‍നിന്ന് പിന്നോട്ട് പോകുന്നില്ല. അവര്‍ക്ക് പരമാവധി അവസരങ്ങള്‍ നല്‍കണം”. ഈ സഭ ദൃഢനിശ്ചയങ്ങളുടെ സഭയായി മാറുമെന്നുറപ്പുണ്ട്. 18-ാം ലോക്സഭ സാധാരണ പൗരന്മാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും. തങ്ങളുടെ പുതിയ ഉത്തരവാദിത്തം ഏറ്റവും അര്‍പ്പണബോധത്തോടെ നിറവേറ്റാന്‍ പുതിയ പാര്‍ലമെന്റംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: