India

ജെ.പി. നഡ്ഡ രാജ്യസഭാ നേതാവ്

Published by

ന്യൂദല്‍ഹി: രാജ്യസഭാ നേതാവായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നഡ്ഡയെ തെരഞ്ഞെടുത്തു. ഒന്‍പതു കേന്ദ്രമന്ത്രിമാരടക്കം 90 അംഗങ്ങളാണ് ബിജെപിക്ക് രാജ്യസഭയിലുള്ളത്.

കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ലോക്സഭയിലേക്കു പോയതിനെ തുടര്‍ന്നാണ് പുതിയ രാജ്യസഭാ നേതാവിനെ ബിജെപി പ്രഖ്യാപിച്ചത്. 2021 ജൂലൈ മുതല്‍ മൂന്ന് വര്‍ഷം ഗോയലായിരുന്നു സഭാ നേതാവ്. 2012 ഏപ്രില്‍ മുതല്‍ രാജ്യസഭാംഗമാണ് ജെ.പി. നഡ്ഡ. സഭയിലെ ചര്‍ച്ചകളുടെ ഏകോപനവും പ്രതിപക്ഷവുമായി ബന്ധപ്പെട്ട കൂടിയാലോചനകളും സര്‍ക്കാരിന്റെ രാജ്യസഭയിലെ മുഖമായ സഭാ നേതാവിന്റെ ചുമതലയില്‍പ്പടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by