ന്യൂദൽഹി: കൊടിക്കുന്നേൽ സുരേഷിനെ നിയമിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനിടെ മുതിർന്ന പാർലമെൻ്റേറിയൻ ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറായി നിയമിക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ. കോൺഗ്രസ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയെന്നും അവർ ചട്ടങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന പാർലമെൻ്റേറിയനാണ് ഭർതൃഹരി മഹ്താബ്. തുടർച്ചയായി ഏഴാം തവണയാണ് അദ്ദേഹം എംപിയാകുന്നത്. സുരേഷിനെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. എട്ടാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്, എന്നാൽ അദ്ദേഹത്തിന്റെ സേവന കാലയളവ് തുടർച്ചയായി അല്ലെന്ന് മജുംദാർ വ്യക്തമാക്കി.
കൂടാതെ ചട്ടങ്ങൾ പലതവണ ലംഘിച്ചതിനാൽ പാർട്ടിക്ക് അതിനെ കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. കോൺഗ്രസ് പലതവണ കീഴ് വഴക്കങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർ ചട്ടങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന് അദ്ദേഹം വിമർശിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റംഗങ്ങളെ അഭിനന്ദിച്ച അദ്ദേഹം ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് പുതിയ പാർലമെൻ്റ് മന്ദിരത്തിൽ പ്രവേശിക്കുന്നത് ചരിത്രപരമായ അവസരമായിരിക്കുമെന്നും പറഞ്ഞു. 18-ാം ലോക്‌സഭയുടെ പ്രോടേം സ്പീക്കറായി ഭർതൃഹരി മഹ്താബ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയോടെ ആരംഭിക്കുന്ന 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്റെ തുടക്കം കുറിക്കുന്നതായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: