ഡെറാഡൂണ്‍: സഹകരണ സംഘങ്ങളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്കി ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ചരിത്രപരമായ ചുവടുവയ്പ്. സംസ്ഥാനത്തെ 670 സഹകരണ സംഘങ്ങളില്‍ 33 ശതമാനം സംവരണം ലഭിക്കുന്നതോടെ നാലായിരം സ്ത്രീകള്‍ക്ക് പ്രയോജനം ലഭിക്കും. ഇതോടെ സഹകരണ സംഘങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.
സംസ്ഥാനത്താകെ ജില്ലാസഹകരണബാങ്കിന്റെ കമ്മിറ്റികളില്‍ 10 ഡിസിബി കമ്മിറ്റികളുണ്ട്. ഇവയില്‍ 50 വനിതാ ഡയറക്ടര്‍മാരെ നിയമിക്കും. 14 ഉന്നത സ്ഥാപനങ്ങളുടെ സമിതികളില്‍ 70 വനിതകള്‍ ഡയറക്ടര്‍മാരാകും. മുഖ്യമന്ത്രി പുഷ്കര്‍സിങ് ധാമിയും സഹകരണമന്ത്രി ധന്‍സിങ് റാവത്തും നിര്‍ണായകവും മാതൃകാപരവുമായ നടപടിയാണ് സ്വീകരിച്ചതെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ ആശാ നൗട്ടിയാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: