സുഖ്മ(ഛത്തിസ്ഗഡ്): നക്സല്‍ ഭീകരര്‍ അച്ചടിച്ച് വിതരണം ചെയ്ത വ്യാജ കറന്‍സി നോട്ടുകള്‍ പിടികൂടി. അവ അച്ചടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും സുരക്ഷാ സേന കണ്ടെടുത്തു.
സുഖ്മ ജില്ലയിലാണ് സംഭവം, ശനിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച വിവരം സേനയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്രിന്ററുകള്‍, മഷി, കള്ളനോട്ടുകള്‍ തുടങ്ങിയവ കണ്ടെടുത്തതായി സുഖ്മ ജില്ലാ പോലീസ് സൂപ്രണ്ട് കിരണ്‍ ചവാന് പറഞ്ഞു.
കൊരാജ്ഗുഡ ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് പോലീസും സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വ്യാജകറന്‍സികള്‍ പിടിച്ചെടുത്തത്. 50, 100, 200, 500 രൂപയുടെ കള്ളനോട്ടുകള്‍, കളര്‍ പ്രിന്റിങ് മെഷീന്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റര്‍, നാല് കാട്രിഡ്ജുകള്‍, ഒമ്പത് പ്രിന്റര്‍ റോളറുകള്‍, ആറ് വയര്‍ലെസ് സെറ്റുകള്‍, അതിന്റെ ചാര്‍ജര്‍, ബാറ്ററികള്‍. ഇന്‍വെര്‍ട്ടര്‍ മെഷീന്, 200 കുപ്പി മഷി എന്നിവ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: