വയനാട് : പൂതാടി പഞ്ചായത്തിലെ കേണിച്ചിറയില്‍ ഇറങ്ങിയ കടുവ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഞായറാഴ്ച രാത്രി 11.മണിയോടെയാണ് കടുവ കുടുങ്ങിയത്.
പശുക്കളെ കൊന്ന തൊഴുത്തില്‍ വീണ്ടുമെത്തി മണിക്കൂറുകള്‍ക്കകമാണ് കടുവ കുടുങ്ങിയത്. പത്തു വയസുള്ള ‘തോല്‍പ്പെട്ടി 17’ എന്ന ആണ് കടുവയാണ് കേണിച്ചിറയില്‍ ഇറങ്ങിയതെന്ന് വനം വകുപ്പിന് വ്യക്തമായിരുന്നു. കടുവയെ ബത്തേരിയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും.
മാളിയേക്കല്‍ ബെന്നിയുടെ വീടിനു സമീപം തൊഴുത്തിലാണ് ഞായറാഴ്ച രാത്രി വീണ്ടും കടുവയെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് തൊഴുത്തില്‍ കടുവയെത്തിയത്. നാല് പശുക്കളെയാണ് കടുവ കൊന്നത്.
ബെന്നിയുടെ തൊഴുത്തിലെ രണ്ട് പശുക്കളെ ഞായറാഴ്ച പുലര്‍ച്ചെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്ത പശുക്കളുടെ ജഡവുമായി നാട്ടുകാര്‍ നടുറോഡില്‍ സമരവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: