രാമേശ്വരം: തമിഴ്നാട്ടില്‍ നിന്നുള്ള 22 മത്സ്യത്തൊഴിലാളികളെ നെടുംതീവിന് സമീപംവച്ച് ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തു. രാമേശ്വരം ഫിഷര്‍മെന്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ മൂന്ന് ബോട്ടുകളും ശ്രീലങ്ക പിടിച്ചെടുത്തു.
ഭാരതത്തിന്റെ ഭാഗമായിരുന്ന കച്ചത്തീവ് ശ്രീലങ്കയ്ക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയും ചേര്‍ന്നാണ് കൈമാറിയത്. ഇതിനുശേഷമാണ് മത്സ്യത്തൊഴിലാളികള്‍ നിരന്തരം ശ്രീലങ്കയുടെ പിടിയിലാവുന്നത്.
കടലില്‍ മത്സ്യബന്ധനത്തിനിടയില്‍ അറിയാതെ ശ്രീലങ്കന്‍ അതിര്ത്തികടക്കുന്നവരാണ് അറസ്റ്റിലാകുന്നത്. ഇക്കാര്യത്തില്‍ ഇരട്ടത്താപ്പ് നയമാണ് തമിഴ്നാട് ഡിഎംകെ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ 19 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്രത്തിന് കത്തെഴുതുക മാത്രമാണ് ഡിഎംകെ സര്‍ക്കാര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: