ലഖ്നൗ: അനന്തരവന് ആകാശ് ആനന്ദിനെ ബിഎസ്പി നേതാവ് മായാവതി വീണ്ടും രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ ദേശീയ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് ആകാശിനെ പുനര്‍നിയമിക്കുകയും ചെയ്തു.
ലഖ്നൗവില്‍ നടന്ന ബിഎസ്പി ഓഫിസ് ഭാരവാഹികളുടെ യോഗത്തിലായിരുന്നു പ്രഖ്യാപനം. ഇത് രണ്ടാം തവണയാണ് ആകാശിനെ തന്റെ പിന്‍ഗാമിയായി മായാവതി പ്രഖ്യാപിക്കുന്നത്.
ഡിസംബറിലാണ് ആകാശിനെ മായാവതി രാഷ്ട്രീയ പിന്‍ഗാമിയായി ആദ്യം പ്രഖ്യാപിച്ചത്. അഞ്ച് മാസങ്ങള്‍ക്കിപ്പുറം മെയില്‍ തീരുമാനത്തില്‍ മാറ്റമുണ്ടാവുകയും ആകാശിനെ ദേശീയ കോര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു. രാഷ്ട്രീയ പക്വത കൈവരുന്നതുവരെ ആകാശിനെ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുന്നുവെന്നാണ് മായാവതി അന്ന് പറഞ്ഞത്.
സമാജ്വാദി പാര്‍ട്ടിയുമായി ബന്ധം അവസാനിപ്പിച്ച ബിഎസ്പി, 2019ല്‍ പാര്‍ട്ടി പുനഃസംഘടനയിലാണ് ആകാശിനെ ദേശീയ കോര്ഡിനേറ്ററാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: