ദുബായ് :ഹെസ്ബൊള്ള തീവ്രവാദികള്‍ക്കെതിരെ അവര്‍ ഒളിച്ചിരിക്കുന്ന ലെബനനില്‍ കയറി ആക്രമിച്ച് നശിപ്പിക്കുമെന്ന് ഇസ്രയേല്‍ അന്തിമഭീഷണി മുഴക്കിയതോടെ സൗദി, യുഎഇ, കുവൈത്ത്, കാനഡ എന്നീ രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ തിരിച്ചുവിളിച്ചു. ഇതോടെ ഇസ്രയേല്‍ -ഹമാസ് യുദ്ധം പലസ്തീന് വീട്ട് മറ്റൊരു രാജ്യമായ ലെബനനിലേക്ക് കൂടി നീങ്ങുകയാണ്.
ഇറാന്റെ ഭീഷണിയെ വകവെയ്ക്കാതെയാണ് ഇസ്രയേലിന്റെ നീക്കം. സൗദി ലെബനനിലെ അംബാസഡറെ പുറത്താക്കി. കാനഡയും അവരുടെ പൗരന്മാരെ ലെബനനില്‍ നിന്നും ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഏകദേശം 45000 കാനഡ പൗരന്മാര് ലെബനനില്‍ ഉണ്ട്.
ഇതോടെ ഹമാസിനെ പിന്തുണയ്ക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹെസ്ബൊള്ളയെ അവരുടെ കേന്ദ്രമായ ലെബനനില്‍ കേറി ആക്രമിക്കാനുള്ള പദ്ധതി ഇസ്രയേല്‍ ഉടന്‍ നടപ്പാക്കും. ഇതോടെ മധ്യേഷ്യയിലെ യുദ്ധം കൂടുതല്‍ പ്രദേശത്തേക്ക് പരക്കുകയാണ്.
ഹമാസിന് വേണ്ടി ഇസ്രയേല്‍ സേനയ്ക്കെതിരെ ലെബനനില്‍ നിന്നും മിസൈല്‍ തൊടുക്കുക ഹെസ്ബൊള്ല പതിവാക്കിയിരുന്നു. ഇതോടെയാണ് ഹെസ്ബൊള്ളയെക്കൂടി തകര്‍ത്താലേ ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയൂ എന്ന് ഇസ്രയേല്‍ തീരുമാനിച്ചത്. ലെബനനിലെ ഹെസ്ബൊള്ള കേന്ദ്രങ്ങളെ ആക്രമിക്കാനാണ് ഇസ്രയേല്‍ പദ്ധതി. യുദ്ധവിമാനങ്ങള്‍ക്ക് ഇറങ്ങാനും ലെബനനിലേക്ക് പറക്കാനും യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യമായ സൈപ്രസിനോട് ഇസ്രയേല്‍ അനുമതി ചോദിച്ചിട്ടുണ്ട്. ലെബനന് അടുത്ത് കിടക്കുന്ന പ്രദേശമാണ് സൈപ്രസ്.
ഇസ്രയേലിന്റെ മണ്ണില്‍ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1139 ഇസ്രയേലികള്‍ കൊല്ലപ്പെട്ടതോടെയാണ് ഇസ്രയേല്‍ ഹമാസിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഇപ്പോള്‍ ഹമാസിനെ പിന്തുണയ്ക്കുന്ന ലെബനണിലെ തീവ്രവാദ ഗ്രൂപ്പായ ഹെസ്ബൊള്ളയെക്കൂടി ആക്രമിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഒരു സമ്പൂര്‍ണ്ണയുദ്ധം തന്നെ ഹെസ്ബൊള്ളയ്ക്കെതിരെ നടത്താനാണ് പദ്ധതിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ ഹെസ്ബൊള്ള കേന്ദ്രങ്ങള്‍ നടുങ്ങിയിരിക്കുകയാണ്.
വിമാനത്താവളങ്ങള്‍ ഇസ്രയേലിന് തുറന്നുകൊടുക്കരുതെന്ന് ഹെസ്ബൊള്ള നേതാവ് ഹസ്സന് നെസ്രൊള്ള. സൈപ്രസിനെ ഭീഷണിപ്പെടുത്തിയെങ്കിലും സൈപ്രസ് അത് ചെവിക്കൊണ്ടില്ല. സിറിയയിലും യെമനിലും ആക്രമണം നടത്താന്‍ നേരത്തെ ബ്രിട്ടീഷ് സേന സൈപ്രസിലെ വിമാനത്താവളങ്ങള്‍ ഉപയോഗിച്ചിരുന്നു. പശ്ചിമേഷ്യയ്ക്കും തെക്കന്‍ യൂറോപ്പിനും ഇടയ്ക്ക് കിടക്കുന്ന സ്ഥലമായതിനാല്‍ ലെബനന് ആക്രമിക്കാനും നല്ലൊരു തന്ത്രപ്രധാനകേന്ദ്രമാണ് സൈപ്രസ്. ഇസ്രയേല്‍ സേനയ്ക്ക് സൈപ്രസിലെ വിമാനത്താവളം തുറന്നുകിട്ടിയാല്‍ മാരകമായ ആക്രമണമായിരിക്കും ഇസ്രയേല്‍ സേന ലെബനനില്‍ നടത്തുക. ലെബനന് ഭരണാധികാരികളും ഇസ്രയേല്‍ പ്രഖ്യാപനത്തില്‍ നടുങ്ങിയിരിക്കുകയാണ്. കാരണം ഇസ്രയേല്‍ ആക്രമിക്കുമെന്ന് പറഞ്ഞാല്‍ ആക്രമിക്കുമെന്ന് അവര്‍ക്കറിയാം. ഷിയ മുസ്ലിങ്ങളാണ് ലെബനനിലെ ഹെസ്ബൊള്ള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: