പാലക്കാട്: ആള് ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രവര്‍ത്തക യോഗവും ബസവ ജയന്തി സമാപന സമ്മേളനവും വടക്കന്തറ ഐശ്വര്യയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്തു.
വീരശൈവ സമുദായത്തിന് പ്രത്യേക സംവരണം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീരശൈവ ഉപവിഭാഗങ്ങളായ കുരുക്കള്‍, ഗുരുക്കള്‍, ചെട്ടി, ചെട്ടിയാര്‍, ഹിന്ദു ചെട്ടി തുടങ്ങിയ വിഭാഗങ്ങളെ കേന്ദ്ര പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സഭാ പ്രസിഡന്റ് ആര്. രവി മുടപ്പല്ലൂര്‍ അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ കുട്ടന് കണ്ണാടി മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യന് വല്ലങ്ങി മുഖ്യപ്രഭാഷണം നടത്തി. രവി ആര്. കഞ്ചിക്കോട്, കെ. വിനോദ് കണ്ണങ്കര (പത്തനംതിട്ട), സി.വി. മണികണ്ഠന്, കെ. പ്രിയ (തിരുവനന്തപുരം), ഹരികൃഷ്ണന് (കോഴിക്കോട്), കെ. സത്യന് കണ്ണകര, സാബു (യുവജന വിഭാഗം), ആര്. സിന്ധുരാജന്‍ (മഹിളാ സമിതി), എ.എന്‍. മണികണ്ണന്‍, എ. മുരുകേശന്, പ്രദീപ് കുളപ്പുള്ളി, ടി.ജി. സോമന് തിരുനെല്ലായി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: