കൊച്ചി: ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥരെ പ്രൊജക്റ്റ് മാനേജ്മെന്റ് പ്രൊഫഷണൽ (PMP) എന്ന പരീക്ഷ പാസ്സാക്കുവാൻ പ്രാപ്തരാക്കിയ അദ്ധ്യാപകൻ എന്ന റെക്കോർഡ് കരസ്തമാക്കിക്കൊണ്ട് വിശാഖ് ആർ.ജെ. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
ആറുമാസത്തിനുള്ളിൽ 536 പേരാണ് വിശാഖിന്റെ ക്ലാസ്സിലൂടെ പരീക്ഷ പാസായത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ആദ്യ അച്ഛനും മകളും എന്ന നേട്ടം കൂടിയാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്.
രാമായണത്തെ കുറിച്ചുള്ള 100 ചോദ്യങ്ങൾക്ക് 6 മിനിറ്റ് 54 സെക്കൻഡിൽ ഉത്തരം നൽകി ഏതാനും മാസങ്ങൾക്കുമുൻപ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ മൂന്നര വയസ്സുകാരി അപൂർവ വിശാഖിന്റെ മകളാണ്.
മഴവിൽ മനോരമ പാടാം നമുക്ക് പാടാം റിയാലിറ്റി ഷോ ഫെയിം കൂടിയാണ് വിശാഖ്.
കൈരളി ടീവിയിലെ മാമ്പഴം റിയാലിറ്റി ഷോ വിജയിയും സൂര്യ ടിവിയുടെ വാചകരാജ സെമിഫൈനലിസ്റ്റും കൂടിയായ സൂര്യയാണ് വിശാഖിന്റെ ഭാര്യ. ബെംഗളൂരുവിൽ സെറ്റിൽഡ് ആണ് ഈ മലയാളി കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: