നടന് മോഹന്‍ നായകനായ ‘ഹരാ’ എന്ന ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. എണ്‍പതുകളില്‍ തമിഴിലെ മുന്‍നിരതാരമായിരുന്ന മോഹന്‍ ഒരിടവേളയ്ക്ക് ശേഷം നായകനായി എത്തിയ ചിത്രമാണ് ഹരാ. ചിത്രത്തിലെ ഒരു രംഗത്തിനെതിരെയാണ് ട്രോളുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
വാര്‍ഷിക പരീക്ഷയുടെ സമയത്ത് ആര്‍ത്തവമുള്ള മകള്‍ പരീക്ഷയെഴുതേണ്ടെന്നും മകളുടെ ആരോഗ്യമാണ് തനിക്ക് വലുതെന്നും അതിനാല്‍ അടുത്ത കൊല്ലം പരീക്ഷ എഴുതാമെന്നും മോഹന്റെ കഥാപാത്രം പറയുന്ന രംഗമാണ് വിവാദമായത്. ആര്‍ത്തവം വന്നതിന് മകളുടെ ഒരു കൊല്ലം നഷ്ടപ്പെടുത്തുന്ന അച്ഛന് കഥാപാത്രത്തിന് കൂവലുകളാണ് ലഭിക്കുന്നത്.
തെറ്റായ സന്ദേശമാണ് ചിത്രം നല്‍കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള അഭിപ്രായം. വിജയ് ശ്രീ സംവിധാനം ചെയ്ത ചലച്ചിത്രം ജൂണ്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ചത്ര ചലനങ്ങള്‍ ബോക്സ് ഓഫീസില്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
മകളുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹതയെ കുറിച്ച് അന്വേഷിക്കുന്ന അച്ഛന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്റേത്. അനുമോള്‍, യോഗി ബാബു, കൗശിക്, അനിതര നായര്‍, മൊട്ട രാജിന്ദിരന്, ചാരുഹാസന്, സുരേഷ് മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
തമിഴില്‍ ഒരു കാലത്തെ റൊമാന്റിക് ഹീറോ ആയിരുന്നു നടന് മോഹന്‍. ഒരുപാട് വിജയചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന മോഹന്റെ ചില ചിത്രങ്ങള്‍ പരാജയമായി മാറിയിരുന്നു. മൈക്ക് പിടിച്ച് പാടുന്ന രംഗങ്ങളുള്ള ഒരേ പാറ്റേണിലുള്ള സിനിമകള്‍ വന്നതിനാല്‍ നടന് മൈക്ക് മോഹന്‍ എന്ന പേര് ലഭിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: