കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതായി പരാതി. ശനിയാഴ്ച കാൻ്റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കാൻ്റീൻ വളരെ മോശമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മുൻപ് തന്നെ പരാതി ഉയർന്നതാണ്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലായ മുണ്ടക്കയം സ്വദേശിയായ മോനിച്ചൻ കൊച്ചു പറമ്പിൽ വാങ്ങിയ മൂന്നു ബിരിയാണിയിൽ ഒന്നിലാണ് പുഴുവിനെ കണ്ടെത്തിയത്. ബിരിയാണിയിൽ പുഴുവിനെ കിട്ടിയതോടേ സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായി യുവാവ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് കാന്‍റീൻ പ്രവർത്തിക്കുന്നത്.
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയായിരുന്നു പ്രവർത്തനമെന്നും കണ്ടെത്തിയിരുന്നു. പരാതി ഉയർന്നതോടെ പഞ്ചായത്ത് അധികൃതർ കാന്‍റീൻ അടച്ചു പൂട്ടി. കാൻ്റിനിലെ ഭക്ഷണത്തിനെതിരെ മുൻപും വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ കാൻ്റീനിൽ പരാതി പറഞ്ഞാൽ മോശമായ ഇടപെടലായിരുന്നു വെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: