ചന്ദ്രദോഷം ഒഴിവാക്കുന്നതിനു മുത്ത് ധരിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. ഇടതു കൈയിലെ ചെറുവിരലിലോ മോതിര വിരലിലോ വെള്ളിമോതിരത്തില്‍ പിടിപ്പിച്ചാണ് മുത്ത് അണിയേണ്ടത്. അത്തം, തിരുവോണം, പൂയം എന്നീ നക്ഷത്ര ദിവസങ്ങളും തിങ്കളാഴ്ച, പൗര്‍ണമി ദിനങ്ങളും ആദ്യമായി മുത്ത് ധരിക്കാന്‍ നല്ലതാണ്.
ചിങ്ങം, ധനു, കുംഭം എന്നീ ലഗ്നങ്ങളില്‍ ജനിച്ചവരും കഫദോഷം, ശ്വാസകോശരോഗങ്ങള്‍, അമിതവണ്ണം എന്നിവയുള്ളവരും മുത്ത് ധരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ കൃത്രിമ മുത്തുകളുടെ ഉപയോഗം കൊണ്ട് ഫലമൊന്നുമില്ല.
മങ്ങിയ നിറമുള്ളതും കുഴിവും പൊട്ടലുമുള്ളതും കാക്കപ്പുള്ളി, വളയങ്ങള്‍ മുതലായവ ഉള്ള മുത്തുകള്‍ ധരിക്കരുത്. ഇത് വിപരീത ഫലങ്ങളുണ്ടാക്കാമെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: