Kerala

ടി പി വധക്കേസ് പ്രതികൾക്ക് പരോൾ മാത്രമല്ല, ശിക്ഷയിൽ ഇളവ് നൽകാനും നീക്കം: 3 പേരെ വിട്ടയക്കാൻ സർക്കാർ പോലീസിന് നൽകിയ കത്ത് പുറത്ത്

Published by

തിരുവനന്തപുരം: ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷയിളവ് നൽകാൻ സർക്കാർ നീക്കം. മൂന്നു പേർക്ക് ശിക്ഷയിൽ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാരിന്റെ തീരുമാനം. ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പോലീസിന് കത്ത് നൽകിയത്. ഈ കത്ത് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഹൈക്കോടതി വിധി മറികടന്നാണ് സർക്കാരിന്റെ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by