ഈ പതാക ഏത് രാജ്യത്തിന്‍റേതാണെന്ന് അറിയാമോ? എന്തായാലും ഈ രാജ്യം 10 ലക്ഷത്തോളം ഇന്ത്യൻ കാക്കകളെ കൊന്നൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയിലെ കാക്കകള്‍ അവരുടെ സ്വൈര ജീവിതത്തിനും വൃത്തിയ്‌ക്കും തദ്ദേശ ജീവജാലങ്ങള്‍ക്കും ഭീഷണിയായതോടെയാണ്. ഈ രാജ്യം കെനിയയാണ്. കെനിയയിലെ തീരപ്രദേശങ്ങളിലേക്ക് അതിവേഗം ഇന്ത്യന്‍ കാക്കകള്‍ കയറിക്കൂടിയെന്ന് മാത്രമല്ല, ഈ കാക്കളുടെ എണ്ണം അനുദിനമെന്നോണം പെരുകുകയാണ്. ഈ രാജ്യത്ത് ഇന്ത്യന്‍ കാക്കകള്‍ റൗഡികളാണ്. ഈ രാജ്യത്തിലെ പ്രാദേശിക പക്ഷികളുടെ കൂടാക്രമിക്കുകയും അവയുടെ മുട്ടകള്‍ നശിപ്പിക്കുകയും ചെയ്യുന്നു.
2024 അവസാനത്തോടെ കാക്കകളെ കൊന്നൊടുക്കാനുള്ള നടപടികൾ തുടങ്ങും. ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ സ്വാഭാവിക ജനജീവിതത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് ഉദ്യോഗസ്ഥർ പറയുന്നത്.
കെനിയയിലെ തീരപ്രദേശങ്ങളിലുള്ള കർഷകരെയും വിനോദ സഞ്ചാരികളെയും ഹോട്ടലുടമകളെയും ഇന്ത്യന്‍ കാക്കകളുടെ എണ്ണപ്പെരുപ്പം പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രാദേശിക പക്ഷി വർഗങ്ങൾക്കും ഇന്ത്യൻ കാക്കകൾ ഭീഷണിയാകുന്നു.
എങ്ങിനെയാണ് കെനിയയിലെ കൃഷിക്ക് ഇന്ത്യന്‍ കാക്കകള്‍ ഭീഷണിയാകുന്നത്?
കെനിയയിലെ പ്രാദേശിക പക്ഷി വർഗ്ഗങ്ങൾ അപേക്ഷിച്ച് അക്രമ സ്വഭാവം കൂടുതലുള്ള പക്ഷികളാണ് ഇന്ത്യൻ കാക്കകൾ. അവ കെനിയയിലെ മറ്റുള്ള പക്ഷികളുടെ കൂടുകൾ തകർക്കുകയും മുട്ടകൾ നശിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ കെനിയയിലെ പക്ഷികളുടെ എണ്ണം കുറഞ്ഞു വരുന്നു. ഇത് കെനിയയിലെ തീരപ്രദേശത്തെ കീടങ്ങളും പ്രാണികളും പെറ്റുപെരുകാന്‍ വഴിയൊരുക്കുകയാണ്. സാധാരണ ഈ പ്രാണികളെയും കീടങ്ങളെയും കെനിയയിലെ പ്രാദേശിക പക്ഷികള്‍ ഭക്ഷിക്കാറാണ് പതിവ്. ഇതാണ് കെനിയയിലെ കൃഷിയെ ദോഷമായി ബാധിക്കാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: