തിരുവനന്തപുരം: സംസ്ഥാനത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍, വര്‍ഗീയ കൊലപാതകങ്ങള്‍, ദുരഭിമാന കൊലപാതകങ്ങള്‍ എന്നിവയുടെ സാമൂഹ്യാന്തരീക്ഷമില്ലെന്നും ചില ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ അവതരിപ്പിച്ച അനൗദ്യോഗിക ബില്ലിന് മറുപടി പറയുകയായിരുന്നു മന്ത്രി. അവ ഫലപ്രദമായി നേരിടുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
2019 ല്‍ അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ മരണത്തോടുകൂടിയാണ് നമ്മുടെ ശ്രദ്ധയിലേക്ക് വരുന്നത്. കേരളത്തിലെ ആദ്യത്തെ ആള്‍ക്കൂട്ട കൊലപാതകം ഷഹീദ് ബാബയുടേതാണ്. 2022 ഏപ്രില്‍ വരെ 53 രാഷ്ട്രീയ കൊലപാതകങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്നതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ക്ലാസ് മുറിയില്‍ വച്ച് കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ എന്ന അധ്യാപകനെ വെട്ടിക്കൊന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കോളജിക്കല്‍ ട്രീറ്റ്മെന്റ് എടുക്കേണ്ടി വന്നു. 51 വെട്ടി ടി.പി. ചന്ദ്രശേഖരനെയുംും വധിച്ചു. രാഷ്ട്രീയ സംഘര്‍ഷവും കൊലപാതകവുമുണ്ടായാല് ഇടതുണ്ടെന്ന സാഹചര്യം മാറ്റാന്‍ ശ്രമിക്കണമെന്നും കേസുകളില്‍ ഉണ്ടാകുന്ന അസാധാരണ കാലതാമസമൊഴിവാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഇന്ത്യന്‍ പീനല്‍ കോഡോ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയോ പറയുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒന്നുമില്ലെന്നും ഇതിനാല്‍ ബില്ലിന് അവതരണാനുമതി നല്‍കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് ബില്ലിന് അവതരണാനുമതി നിഷേധിച്ചു. ജി. സ്റ്റീഫന്‍ നോട്ടീസ് നല്കിയ കേരള ഹരിതകര്‍മസേന ക്ഷേമനിധി ബില്ലിനും അനുമതി നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: