ഭൂവനേശ്വര്‍: ഭാരത ഹോക്കി ടീമിനെ സ്പോണ്സര് ചെയ്യുന്നതിനായുള്ള കാലാവധി ഒഡീഷ സര്‍ക്കാര്‍ നീട്ടി. പുതുക്കിയ തീരുമാനം പ്രകാരം 2036 വരെ ഒഡീഷ സര്‍ക്കാര്‍ ഭാരത ടീമിനെ സ്പോണ്സര് ചെയ്യും.
ഒഡീഷ സര്‍ക്കാരും ഹോക്കി ഇന്ത്യ അധ്യക്ഷന്‍ ഡോ.ദിലിപ് ടിര്കിയും സെക്രട്ടറി ജനറല്‍ ഭോല നാഥ് സിങ്ങ്, ഓഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ജി, ഒഡീഷ സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രി സൂര്യബന്‍ഷി സുരാജ്, സംസ്ഥാന ചീഫ് സെക്രട്ടറിയും ചീഫ് ഡിവലപ്മെന്റ് കമ്മീഷണറുമായ പ്രദീപ് കുമാര്‍ ജേന ഐഎഎസ്, കമ്മീഷണര്‍ കം സെക്രട്ടറി ആര്. വിനീല്‍ കൃഷ്ണ ഐഎഎസ് എന്നിവര്‍ നടത്തിയ ഉന്നത തല യോഗത്തിലാണ് സ്പോണ്‍സര്‍ഷിപ്പ് പുതുക്കുന്നതില്‍ തീരുമാനമായത്.
മുന്‍ ഒഡീഷ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് 2033 വരെ സ്പോണ്‍സര്‍ഷിപ്പ് കാലാവധി ഉണ്ടായിരുന്നു. ഇതാണ് മാഞ്ജിക്ക് കീഴിലുള്ള പുതിയ സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. 2018 മുതല്‍ ഭാരത ഹോക്കി ടീമിന്റെ സ്പോണ്സര് ഒഡീഷ സര്‍ക്കാര്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: