കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാടിനെ തള്ളി എസ്എഫ്‌ഐ. മലബാറില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണവുമായി ബന്ധപ്പെട്ട് ഗുരുതര പ്രതിസന്ധി ഉണ്ടെന്ന് പറഞ്ഞ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു അധികബാച്ചുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
മന്ത്രിക്ക് വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയിട്ടുണ്ടെന്ന് സാനു പറഞ്ഞു.പ്രശ്‌നം പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സമരമുഖത്ത് ഇറങ്ങും. .
അതിനിടെ, മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുടെ സമരം തുടരുന്നു.മലപ്പുറം , കോഴിക്കോട് ആര്‍. ഡി. ഡി ഓഫീസുകള്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.മൂന്നാം തവണയാണ് മലപ്പുറം ഹയര്‍ സെക്കന്ററി മേഖലാ ഉപഡയറക്ടറുടെ ഓഫീസ് എം.എസ്.എഫ് ഉപരോധിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: