പലപ്പോഴും ശകുനങ്ങള്‍ ചില സൂചനകളാണെന്നു പറയുന്നു. നമ്മുടെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന, നടന്നു കഴിഞ്ഞ പല കാര്യങ്ങളും സൂചിപ്പിയ്ക്കാന്‍ ശകുനത്തിന് ആവുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ജനിച്ചാല്‍ മരണവും ഉറപ്പാണ്. മരണത്തെ സൂചിപ്പിയ്ക്കുന്ന ചില ശകുനങ്ങളുമുണ്ട്. ശകുനങ്ങള്‍ വിശ്വാസങ്ങളാണെന്നും വിശ്വസിയ്ക്കുന്നവര്‍ക്കേ ഉള്ളൂവെന്നും ഓര്‍ത്തിരിയ്ക്കേണ്ടതും അത്യാവശ്യമാണ്.
മൂങ്ങയെ നമ്മുടെ പരിസരങ്ങളില്‍ കാണുന്നത്, പ്രത്യേകിച്ചു ഇടയ്ക്കിടയ്ക്കു കാണുന്നത് മരണത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണെന്നാണ് വിശ്വാസം. ഇത് നമുക്കു പ്രിയപ്പെട്ട ആരുടെയെങ്കിലും മരണമാകാം. ഇതുപോലെ വവ്വാല് ഇടയ്ക്കു പറന്നു വരുന്നതും നല്ല ലക്ഷണമല്ലെന്നു വേണം, പറയാന്‍. ഇതും മരണത്തെ സൂചിപ്പിയ്ക്കുന്ന ശകുനമാണ്. പൂച്ച, പ്രത്യേകിച്ചും കറുത്ത പൂച്ചയെ കാണുന്നത് നല്ല ശകുനമല്ല എന്നു പറയും. പൂച്ച വഴി മുറിച്ചു കടക്കുന്നത് തടസമുണ്ടാക്കുമെന്നതിന്റെ സൂചന നല്‍കുന്നുവെന്നാണ് വിശ്വാസം. അര്‍ദ്ധ രാത്രിയില്‍ പൂച്ചകള്‍ പെട്ടെന്നു തുടര്‍ച്ചയായി കരയുന്നതും ബഹളം വയ്ക്കുന്നതുമെല്ലാം മരണ സൂചനയായി കണക്കാക്കുന്നു.
പ്രത്യേകിച്ചും അസുഖമായി കിടക്കുന്നവരുണ്ടെങ്കില്‍. ഇതുപോലെ നായ ഓലിയിടുന്നതും നല്ല ശകുനമല്ലെന്നാണ് കണക്കു കൂട്ടല്‍. മരണം മുന്‍കൂട്ടി കാണാന്‍ കഴിയുന്നവരാണ് ഇത്തരം ജന്തുക്കള്‍.വാതിലില്‍ അതിഥികള്‍ മുട്ടുന്നതു സംബന്ധിച്ചും ഇത്തരം വിശ്വാസമുണ്ട്. കറുത്ത പൂമ്പാറ്റകള്‍ മരണ വാഹകരായാണ് എത്തുന്നതെന്നാണ് വിശ്വാസം. വര്‍ണപ്പൂമ്പാറ്റകള്‍ പൊതുവെ ശകുനപ്പിഴവല്ലെന്നു കരുതുമെങ്കിലും കറുത്ത പൂമ്പാറ്റകള്‍ വരുന്നതു മരണവും കൊണ്ടാണെന്നു വിശ്വസിയ്ക്കുന്നവരുമുണ്ട്. വാതിലില്‍ മൂന്നു തവണ മുട്ടു കേള്‍ക്കുന്നത്, ആരെങ്കിലും മുട്ടുന്നതും പൊതുവേ മരണമുട്ടാണെന്നു വിശ്വാസമുണ്ട്.
പ്രത്യേകിച്ചും മരണാസന്നരായവര്‍ വീട്ടിലുണ്ടെങ്കില്‍. വീട്ടിലെ ഘടികാരം അഥവാ ക്ലോക്കും മരണ സൂചന നല്കുന്നുവെന്നു വിശ്വസിയ്ക്കപ്പെടുന്നു. നടക്കാത്ത ഘടികാരം വീട്ടില്‍ വയ്ക്കുന്നത് വാസ്തു പ്രകാരം നല്ലതല്ല. എന്നാല്‍ നില്ക്കുന്ന, അതായത് നടക്കുന്നില്ലെങ്കിലും ക്ലോക്ക് മണിയടിയ്ക്കുകയാണെങ്കില്‍ ഇത് മരണ സൂചനയാണെന്നു പറയാം. പ്രത്യേകിച്ചും 13 പ്രാവശ്യം ക്ലോക്ക് അടിയ്ക്കുകയാണെങ്കില്‍. വി്ശ്വാസ പ്രകാരം പൊതുവേ സൂര്യ ഗ്രഹണം നല്ലതല്ലെന്നാണ് വിശ്വാസം. ഇത് ദോഷങ്ങള്‍ക്കു കാരണമാകുമെന്നു വിശ്വസിയ്ക്കപ്പെടുന്നു.
ചത്ത കാക്കയുടെ തൂവല്‍ ആരുടെയെങ്കിലും ശരീരത്തില്‍ വീഴുകയോ സ്പര്‍ശിയ്ക്കുകയോ ചെയ്യുന്നത് മരണ സൂചനയായി കണക്കാക്കപ്പെടുന്നു.ഒന്നില്‍ കൂടുതല്‍ ചന്ദ്രനെ സ്വപ്നം കാണുന്നത് പൊതുവേ മരണ സൂചനയായി കണക്കാക്കപ്പെടുന്നു. ഇതുപോലെ തന്നെ വെളുത്ത കുതിരകളെ സ്വപ്നത്തില്‍ കാണുന്നതും മരണ സൂചനയായി കണക്കാക്കപ്പെടുന്നു.കണ്ണാടി ഒരാളുടെ കയ്യില്‍ നിന്നും പൊട്ടിയാല്‍ 7 വര്‍ഷം ദുര്ഭാഗ്യം പിന്തുടരുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: