കൊട്ടാരക്കര: നഗരസഭയില്‍ വീണ്ടും ചെയര്‍മാന്റെ പിഎയുടെ സാമ്പത്തിക തട്ടിപ്പ്. നഗരത്തില്‍ പാര്‍ക്കിങ് ഫീസ് ഇനത്തില്‍ പിരിച്ച പണം ചെയര്‍മാന്റെ പിഎ തട്ടിയെടുത്തതായാണ് പരാതി.
വാഹന പാര്‍ക്കിങിന് പിരിഞ്ഞു കിട്ടിയ തുക വാര്ഡന്മാര് നഗരസഭ ചെയര്‍മാന്റെ പിഎയെ ഏല്‍പ്പിച്ചിരുന്നു. ഈ പണവുമായി പിഎ കടന്നു കളഞ്ഞതായാണ് പുറത്തുവരുന്ന വിവരം. പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ലഭിക്കുന്ന തുകയാണ് ട്രാഫിക് വാര്ഡന്മാര്ക്ക് ശമ്പളമായി നല്‍കുന്നത്.
നഗരസഭയില്‍ ചെയര്മാന്മാരുടെ പിഎമാരുടെ സാമ്പത്തിക തട്ടിപ്പ് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഈ ഭരണത്തില്‍ തന്നെ ഘടകകക്ഷിയുടെ നേതാവും മുന്‍ ചെയര്‍മാന്റെ പിഎയുമായ ആള് നഗരസഭ ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി മുങ്ങുകയും പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്.
ഇപ്പോള്‍ വീണ്ടും തട്ടിപ്പ് ആവര്‍ത്തിച്ചിരിക്കുകയാണ്. തട്ടിപ്പ് സം ന്ധിച്ച വിവരങ്ങള്‍ ബിജെപിയാണ് പുറത്തുവിട്ടത്. ഇതോടെ ചെയര്മാന് കുറച്ചു തുക അടച്ച് തടിതപ്പാന്‍ ശ്രമി
ക്കുകയാണെന്ന് ബിജെപി ആരോപിച്ചു. നഗരസഭ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തത്തില്‍ നടക്കേണ്ട സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്താന്‍ നഗരസഭ ചെയര്‍മാന്റെ പിഎക്ക് എന്ത് അവകാശമാണ് ഉള്ളതൊന്നും ഇതു വലിയ അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
ഇത് വലിയ അഴിമതിയാണ്. ഈ സാമ്പത്തിക ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയര്മാന് രാജി വയ്ക്കണമെന്ന് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ചെയര്‍മാന്റെ പിഎ ആണോ നഗരസഭാ സാമ്പത്തികം സൂക്ഷിക്കേണ്ടത്. ഇതിന് ചെയര്മാന് മറുപടി പറയണമെന്നും ഈ ക്രമക്കേട് നഗരസഭയില്‍ നടക്കുന്ന അഴിമതികളുടെ
ഉദാഹരണമാണെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര പറഞ്ഞു.
അരുണ്‍ കാടാംകുളം, പ്രസാദ് പള്ളിക്കല്‍, ബി.സുജിത്ത്, ഗിരീഷ് കുമാര്‍, ഉമേഷ്. ആര്.എസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: