കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജ്ഭവനിൽ നിയോഗിച്ചിരിക്കുന്ന കൊൽക്കത്ത പോലീസിന്റെ നിലവിലെ സാന്നിദ്ധ്യം കാരണം തന്റെ സുരക്ഷയ്‌ക്ക് ഭീഷണി ഉണ്ടെന്ന് പറഞ്ഞു. വ്യാഴാഴ്ചയാണ് അദ്ദേഹം ഇത്തരത്തിൽ രൂക്ഷ പരാമർശം നടത്തിയത്.
രാജ്ഭവൻ പരിസരത്ത് നിന്ന് പോലീസ് ഉദ്യോഗസ്ഥരോട് ഒഴിയാൻ ഉത്തരവിട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. എന്നിരുന്നാലും അവർ ഇപ്പോഴും ഗവർണർ ഹൗസിൽ ഡ്യൂട്ടിയിലാണ്.
“നിലവിലെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെയും അദ്ദേഹത്തിന്റെ സംഘത്തിന്റെയും സാന്നിധ്യം എന്റെ സ്വകാര്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് വിശ്വസിക്കാൻ എനിക്ക് കാരണങ്ങളുണ്ട്,” – ബോസ് ദേശീയ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
രാജ്ഭവനിലെ കൊൽക്കത്ത പോലീസിൽ തനിക്ക് സുരക്ഷിതത്വമില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ നിരന്തരം ഒളിച്ചുകളി നടക്കുന്നുണ്ടെന്നും പുറത്തുനിന്നുള്ള സ്വാധീനമുള്ളവരുടെ നിർബന്ധപ്രകാരമാണ് അവർ ഇത് ചെയ്യുന്നതെന്ന് ബോസ് സംസ്ഥാന സർക്കാരിന് പരാതി നൽകിയിട്ടുണ്ടെന്നും ഗവർണർ ഹൗസിലെ വൃത്തങ്ങൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: