മുംബയ് : കോപ അമേരിക്ക തുടങ്ങാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഇന്ത്യയില്‍ മത്സരങ്ങളുടെ ടെലികാസ്റ്റില് ഇതുവരെയും തീരുമാനമായില്ല. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ടൂര്‍ണ്ണമെന്റാണിത്. നാളെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
എന്നാല്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് മത്സരങ്ങള്‍ കാണാനുള്ള സൗകര്യം ഇതുവരെ ഒരുങ്ങിയിട്ടില്ല. സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റര്‍മാര്‍ ഇതുവരെ കോപ്പ അമേരിക്കയുടെ ടെലികാസ്റ്റ് എറ്റെടുത്തിട്ടില്ല.
ഫാന്‍ കോഡ് ആപ്പ് കോപ്പ അമേരിക്ക ലൈവ് സ്ട്രീം ചെയ്യും എന്ന് പറയുകയും അതിനുള്ള പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ കോപ്പ അമേരിക്ക ടെലികാസ്റ്റ് ചെയ്യുന്നില്ല എന്ന് ഫാന്‍ കോഡ് ഇന്നലെ പ്രേക്ഷകരെ അറിയിച്ചു. കോപ്പ അമേരിക്ക പാക്കേജ് വാങ്ങിയവര്‍ക്ക് പണം തരിക നല്‍കാനും അവര്‍ തീരുമാനിച്ചു.
ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ആരെങ്കിലും ടെലികാസ്റ്റ് എടുക്കുമോ എന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: